'വീടിനൊന്ന് വിദ്യാലയത്തിനൊന്ന് ' പദ്ധതിയുമായി ചെമ്പ്ര എല്‍.പി സ്‌കൂള്‍
താമരശ്ശേരി:'വീടിനൊന്ന് വിദ്യാലയത്തിനൊന്ന്'എന്ന പേരില്‍ ചെമ്പ്ര ഗവ.എല്‍.പി സകൂളില്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ 120 ഓളം കുട്ടികള്‍ക്ക് വാഴക്കന്നുകള്‍ നല്‍കി.
ഇവ നട്ടു വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും പിന്നീട് ഒരു വാഴയുടെ ഫലം സ്‌കൂളിന് തിരിച്ച് നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
പി.ടി.എ കമ്മിറ്റി നടപ്പാക്കുന്ന ചെമ്പ്ര ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി കൃഷി ഭവനുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനവും നടക്കും.
സകൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജൈവ കൃഷിയുടെപ്രാധാന്യത്തെക്കുറിച്ച് അറിവ് നല്‍കുക എന്ന പ്രധാന ഉദ്ദേശ്യമാണ് ഈ പദ്ധതികള്‍ക്ക് പിന്നിലുള്ളത്. പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 9ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി നിര്‍വഹിക്കും.
ഹെഡ്മിസ്ട്രസ് കെ.എം. അല്‍ഫോന്‍സ പതാക ഉയര്‍ത്തും. വാര്‍ഡ് മെമ്പര്‍ ഒ.കെ. അഞ്ജു അധ്യക്ഷയാവും. പച്ചക്കറി വിത്ത് വിതരണോദ്ഘാടനം കൃഷി ഓഫിസര്‍ കെ.എ.ഷിജോ നിര്‍വ്വഹിക്കും. ചലചിത്ര ഗാന രചയിതാവ് ബാപ്പു വാവാട് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."