HOME
DETAILS
MAL
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിനെ നിര്‍ദേശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്
backup
December 03 2017 | 15:12 PM
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് മഹാരാഷ്രയിലെ നേതാക്കള്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടക്കമുള്ള 30 നേതാക്കളാണ് നിര്‍ദേശം സമര്‍പ്പിച്ചത്.
മഹാരാഷ്ട്ര ഘടകം സെക്രട്ടറി ഷെഹ്‌സാദിന്റെ രാഹുല്‍ വിരുദ്ധ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ നിര്‍ദേശം.
തിങ്കളാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് പത്രിക നല്‍കുക. മത്സരിക്കുന്നവരുടെ അവസാന പട്ടിക 11ന് പുറത്തുവിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."