കേന്ദ്രമന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് ഉടന്‍ ആരുമുണ്ടാകില്ല
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയിലേക്ക് ഉടന്‍ കേരളത്തില്‍നിന്നു മറ്റൊരു മന്ത്രിയുണ്ടാകില്ല. സംസ്ഥാനത്തുനിന്ന് മറ്റൊരാള്‍കൂടി കേന്ദ്ര മന്ത്രിസഭയിലേക്ക് വരുമെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു നീക്കവും നിലവില്‍ ഇല്ലെന്ന് ബി.ജെ.പി ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്, രാജ്യസഭാ എം.പിമാരായ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരില്‍ ആരെങ്കിലും കേന്ദ്ര മന്ത്രിസഭയിലെത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് വന്നത്.
മോഡി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍നിന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടെ ഒന്‍പതുപേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ മറ്റൊരു പുനസ്സംഘടന ഉണ്ടാകാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."