റേഷന്‍ കാര്‍ഡില്ലാത്ത പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്കും ലൈഫ് മിഷന്‍ പദ്ധതി
കൊണ്ടോട്ടി: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിന് റേഷന്‍ കാര്‍ഡില്ലാത്ത ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി നല്‍കണമെന്ന് നിര്‍ദേശം. പട്ടിക ജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് മാനദണ്ഡമായി നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പലരും ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനാലാണ് റേഷന്‍ കാര്‍ഡില്ലാത്ത ഗുണഭോക്താക്കളുടെ പട്ടികയും ബന്ധപ്പെട്ട വകുപ്പ് തയാറാക്കി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ റേഷന്‍കാര്‍ഡിന് മുന്‍ഗണന നല്‍കിയതിനാല്‍ അര്‍ഹരായവര്‍ തഴയപ്പെട്ടതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു റേഷന്‍ കാര്‍ഡില്‍ കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഭവന പദ്ധതിക്ക് അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തില്‍ പലരും സ്വന്തമായി വീടിന് അര്‍ഹരായവരുമാണ്. റേഷന്‍ കാര്‍ഡിന്റെ പേരില്‍ ഇവര്‍ക്കൊന്നും വീടിനുള്ള ആനുകൂല്യം നല്‍കുന്നുമില്ല.
ലെഫ് മിഷന്‍ പദ്ധതി നടപ്പിലാക്കാന്‍ തയാറാക്കിയ ഉപസമിതി ഇതുസംബന്ധിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ജനറല്‍ വിഭാഗം, പട്ടിക ജാതി വിഭാഗം, തോട്ടം-മത്സ്യ ബന്ധന മേഖലയിലുളളവര്‍ക്ക് പാര്‍പ്പിട സുരക്ഷ പദ്ധതി പ്രകാരം നല്‍കുന്ന വ്യക്തിഗത ഭവനങ്ങളുടെ യൂനിറ്റ് കോസ്റ്റ് 4 ലക്ഷം രൂപയാക്കണമെന്നാവശ്യത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ഭവന നിര്‍മാണത്തിനുള്ള യഥാര്‍ഥ നിര്‍മാണ ചെലവ് ജില്ലാ സാങ്കേതിക സമിതി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നല്‍കും.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മാണം ആരംഭിച്ചതും പൂര്‍ത്തിയാകാത്തതുമായ വ്യക്തിഗത ഭവനങ്ങളുടെ യൂനിറ്റ് കോസ്റ്റ് ജനറല്‍ വിഭാഗം, പട്ടിക ജാതി വിഭാഗം, തോട്ടം മത്സ്യ ബന്ധന മേഖലയിലുള്ളവര്‍ക്ക് നാലുലക്ഷം രൂപ നിരക്കില്‍ ആനുപാതിക വര്‍ധനവ് നല്‍കുന്നതിനും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ഭവനം നിര്‍മിക്കുന്നതിന് യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് ജില്ലാ സാങ്കേതിക സമിതി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ കൈവശമുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരെ ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി മറ്റു വകുപ്പുകളുടെ സ്‌കീം വഴി ഗുണഭോക്താക്കള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ആനുകൂല്യം നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി.
പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ പ്രതിമാസം 40,000 രൂപ വേതനത്തില്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."