ഇരുപത്തിയൊന്ന് ബോട്ടുകള്‍ മണിക്കൂറുകളോളം കടലില്‍ കുടുങ്ങി
കാസര്‍കോട്: മത്സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ അഞ്ചുമണിക്കൂറോളം കടലില്‍ കുടുങ്ങി. നൂറോളം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ടിരുന്ന ഇരുപത്തിയൊന്ന് ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലില്‍ കുടുങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ട ബോട്ടുകള്‍ കരക്കടുപ്പിക്കാനാകാതെ കടലില്‍ ഉലയുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്.
കുടുങ്ങിയ ബോട്ടുകളിലെ ആളുകള്‍ ആശങ്കയോടെ കടലില്‍ കഴിയുമ്പോഴും ഇവരെ രക്ഷപ്പെടുത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ അധികൃതരും വിഷമത്തിലായി. കടലില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതിരുന്നത് തീരവാസികളില്‍ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തി.
പിന്നീട് വൈകിട്ടോടെ കടല്‍ ശാന്തമായതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ കരയ്ക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."