നാലുദിവസമായി കടലില്‍ കുടുങ്ങിയവരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി
ബേപ്പൂര്‍: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു നാലുദിവസമായി കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി ബേപ്പൂരിലെത്തിച്ചു.
ആലപ്പുഴ ജില്ലക്കാരായ കാട്ടൂര്‍ പുന്നക്കല്‍ ജോയ് (46), ചെട്ടിയാട് സ്വദേശികളായ ആറാട്ടുകുളങ്ങര വീട്ടില്‍ ജോസഫ് (56), അരയശ്ശേരി യേശുദാസ് (39), തുമ്പോളി കൊച്ചിക്കാരംവീട് ഷാജി ഇഗ്നേഷ്യസ് (32), അര്‍ത്തുങ്കല്‍ വലിയപറമ്പ് വീട്ടില്‍ സിബിച്ചന് (32) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവര്‍ ആലപ്പുഴ തുമ്പോളി കടപ്പുറത്തുനിന്നു ജോയല്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശക്തമായ കാറ്റും മഴയുമുണ്ടായതോടെ തോണി ദിശതെറ്റി കടലില്‍ ഒഴുകി. തുടര്‍ന്ന് തൊഴിലാളികള്‍ ഒന്നും ചെയ്യാനാകാതെ രണ്ടുദിവസം കടലില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
ഇന്നലെ രാവിലെ 11ന് കോസ്റ്റ്ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നടത്തിയ നിരീക്ഷണത്തിലാണ് മത്സ്യത്തൊഴിലാളികള്‍ കോഴിക്കോടുനിന്നു 46 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയതായി കണ്ടത്. ഉടന്‍ ആഴക്കടലില്‍ തിരച്ചിലിലേര്പ്പെട്ടിരുന്ന അഭിനവ് എന്ന കപ്പലിനെ വിവരമറിയിച്ചു. ഇവരെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ബേപ്പൂര്‍ പുറംകടലിലെത്തിക്കുകയായിരുന്നു. അഭിനവ് കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാനാകാത്തതിനാല്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് ചെന്നാണ് അഞ്ചുപേരെയും തുറമുഖത്തെത്തിച്ചത്.
കരയിലെത്തിച്ച ഇവര്‍ക്ക് തുറമുഖത്തുവച്ച് ബീച്ച് ജനറല്‍ ആശുപത്രിയിലെ ജനറല്‍ കണ്‍സള്‍ട്ടന്റ് സര്ജന് ഡോ.വി. ബാബുരാജിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്കി. കോഴിക്കോട് കോര്പ്പറേഷന് തയാറാക്കിയ വാഹനത്തില്‍ വൈകിട്ടോടെ ഇവരെ നാട്ടിലേക്ക് പറഞ്ഞയച്ചു. മത്സ്യബന്ധനവള്ളം ഇപ്പോഴും കടലിലാണ്. ഇതു പിന്നീട് കടല്‍ ശാന്തമായശേഷം കരയ്ക്കെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."