HOME
DETAILS
MAL
കേസ് 13 വര്‍ഷം നീണ്ടു; ക്ഷമചോദിച്ച് സുപ്രിംകോടതി
backup
December 03 2017 | 19:12 PM
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ തീരുമാനമെടുക്കാന്‍ 13 വര്‍ഷമെടുത്തതില്‍ ക്ഷമ ചോദിച്ച് സുപ്രിംകോടതി. നിയമത്തിലെ സങ്കീര്‍ണതകളാല്‍ കേസ് നീണ്ടുപോയതില്‍ കോടതി ക്ഷമ ചോദിച്ചപ്പോള്‍ ഹരജിക്കാരി ജീവിച്ചിരിപ്പില്ലായിരുന്നു. പകരം, അവരുടെ അനന്തരാവകാശികളാണ് കോടതിയില്‍ ഹാജരായിരുന്നത്.
തന്റെ കട തട്ടിയെടുത്തെന്ന പരാതിയുമായി സ്വന്തം സഹോദരന്മാര്ക്കെതിരേ ഉത്തരാഖണ്ഡിലെ ശ്യാംലത സമര്‍പ്പിച്ച ഹരജിയാണ് തീരുമാനമെടുക്കാന്‍ വൈകിയത്. 2004ല്‍ സമര്‍പ്പിക്കപ്പെട്ട ഈ ഹരജിയില്‍ ഹൈക്കോടതി ജഡ്ജി നടത്തിയ രണ്ടു വ്യത്യസ്ത ഉത്തരവുകളാണ് നിയമപ്രശ്നത്തിനിടയാക്കിയത്.
കേസ് നീണ്ടുപോയതില്‍ കോടതി ക്ഷമചോദിക്കുന്നതായി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജഡ്ജിമാരായ ആര്.കെ അഗര്‍വാളും സഞ്ജയ് കൃഷ്ണ കൗളും പറഞ്ഞു. കേസില്‍ ശ്യാംലതയുടെ അപ്പീല്‍ സുപ്രിംകോടതി അനുവദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."