HOME
DETAILS
MAL
ലഹരി ഉപയോഗം ബോധവല്‍ക്കരണത്തിലൂടെ കുറയ്ക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്
backup
August 14 2016 | 22:08 PM
കോഴിക്കോട്: നിരോധനം കൊണ്ട് നടപ്പിലാക്കാന്‍ കഴിയാത്ത ലഹരി ഉപയോഗം ബോധവല്‍ക്കരണത്തിലൂടെ കുറയ്ക്കാന്‍ സാധിക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്.
ആല്‍ക്കഹോളിക് അനോനിമസ് കേരള റീജ്യനല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരോധനത്തിലൂടെ ഒന്നും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല. ബോധവല്‍ക്കരണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുടെ പിടിയില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും മറ്റു വഴികളിലൂടെ വിദേശമദ്യം കേരളത്തിലെത്തുന്നുണ്ട്. അതിനാല്‍ ലഹരി ഉപയോഗം കുറഞ്ഞെന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസമായി ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ആല്‍ക്കഹോളിക് അനോനിമസ് കേരള റീജ്യനല്‍ കണ്വന്ഷന് ഇന്നലെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."