നഷ്ടപരിഹാരത്തിനായി അവര്‍ മുട്ടിവിളിക്കുന്നു; 33 വര്‍ഷത്തിന് ശേഷവും!
ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക ദുരന്തത്തിനു 33 വര്‍ഷം പിന്നിടുമ്പോഴും മതിയായ നഷ്ടപരിഹാരവും ആരോഗ്യ പരിരക്ഷയും ലഭിക്കാതെ ഇരകള്‍. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സുപ്രിംകോടതിയില്‍ ഭീഹരജി സമര്‍പ്പിക്കാനിരിക്കുകയാണ് ദുരന്തത്തിനിരയായവരും കുടുംബങ്ങളും.
1984 ഡിസംബര്‍ രണ്ടിനാണ് ഭോപ്പാലിലെ അമേരിക്കന്‍ കമ്പനിയായ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ നിര്‍മാണ ശാലയില്‍നിന്നു വിഷവാതകം ചോര്‍ന്നത്. മീഥൈല്‍ ഐസോസയനേറ്റടക്കം വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്നു മുവ്വായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തിലേറെ പേര്‍ നിത്യരോഗികളാകുകയും ചെയ്തിരുന്നു. പുറമേ, ഭോപ്പാലില്‍ പിന്നീട് ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് അംഗവൈകല്യവും മറ്റു രോഗങ്ങളും ഇന്നും തുടരുകയാണ്.
വിട്ടുമാറാത്ത ചുമ, കാഴ്ചതടസം, തിമിരം, കാന്‍സര്‍, ക്ഷയം, സ്ത്രീകളിലെ വന്ധ്യത തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ ഇന്നും ഭോപ്പാലിനെ പിന്തുടരുകയാണ്. എന്നാല്‍, കമ്പനിയുടെ അശ്രദ്ധകൊണ്ടുണ്ടായ ഈ മഹാദുരന്തത്തില്‍പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഇന്നും യൂനിയന്‍ കാര്‍ബൈഡിനായിട്ടില്ല. ഇപ്പോള്‍ ഡോവ് കെമിക്കല്‍സാണ് ഈ കമ്പനിയുടെ ഉടമസ്ഥര്‍.
2010 ജൂണില്‍ കമ്പനി ചെയര്‍മാന്‍ അടക്കം ഏഴുപേരെ കുറ്റക്കാരായി പ്രഖ്യാപിച്ച കോടതി, ഇവര്‍ക്കു രണ്ടു വര്‍ഷം തടവും രണ്ടായിരം അമേരിക്കന്‍ ഡോളര്‍ പിഴയും ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."