തീവ്രവാദപട്ടിക: ആഗോള മുസ്‌ലിം പണ്ഡിതസഭ നിയമനടപടിക്ക്
ദോഹ: തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടിക്കെതിരേ ആഗോള മുസ്‌ലിം പണ്ഡിതസഭ(ഐ.യു.എം.എസ്) നിയമനടപടിക്കൊരുങ്ങുന്നു. തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരേ യൂറോപ്പിലും അമേരിക്കയിലും നിയമനടപടി സ്വീകരിക്കുമെന്ന് ഐ.യു.എം.എസ് വ്യക്തമാക്കി.
സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ അവരുടെ തീവ്രവാദപട്ടികയില്‍ ഐ.യു.എം.എസിനെ ഉള്‍പ്പെടുത്തിയതു സംഘടനയുടെ ബഹുമാന്യതയെ ബാധിക്കുന്നതാണ്. രാജ്യങ്ങളുടെ നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെയും യൂറോപ്പിലെയും ഉത്തരവാദപ്പെട്ട അതോറിറ്റികളെ സമീപിക്കുമെന്നും ഐ.യു.എം.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മേല്‍രാജ്യങ്ങള്‍ പുറത്തിറക്കിയ തീവ്രവാദപട്ടിക ഐക്യരാഷ്ട്രസഭ അംഗീകരിച്ചതല്ല. രാഷ്ട്രീയ അജന്‍ഡയുടെ പേരില്‍ 90,000 ദൈവശാസ്ത്രപണ്ഡിതരെയും ദശലക്ഷക്കണക്കിന് മുസ്‌ലിംകളെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ മതനേതൃത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണു സംഘടന നടത്തുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ശക്തമായ നിലപാടാണ് ഐ.യു.എം.എസ് സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."