മലയാളത്തില്‍ ബാലസാഹിത്യ കൃതികള്‍ കുറഞ്ഞുവരുന്നു: എം.ടി
കോഴിക്കോട്: മലയാളത്തില്‍ വേണ്ടത്ര ബാലസാഹിത്യ കൃതികള്‍ ഉണ്ടാകുന്നില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. യുവസാഹിതി സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയ എന്‍.പി ഹാഫിസ് മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഭാവന ഉണര്‍ത്തുന്ന തരത്തിലുള്ള എഴുത്തുകള്‍ കുറഞ്ഞു വരികയാണ്. 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സൃഷ്ടി ഹാരിപോര്ട്ടറാണെന്നത് ബാലസാഹിത്യങ്ങളുടെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് പി.വി അബ്ദുല്ലക്കോയ അധ്യക്ഷനായി. മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന് പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ, ഇ.വി ഉസ്മാന് കോയ, എം.പി ചേക്കുട്ടിക്കോയ, മമ്മദ് കോയ, ഇ.വി അബ്ദുല്‍ അസീസ് സംസാരിച്ചു. സ്വീകരണത്തിനു എന്‍.പി ഹാഫിസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ പി.പി അബ്ദുല്ല സ്വാഗതവും യുവസാഹിതി സമാജം ജനറല്‍ സെക്രട്ടറി സി.എ സലീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."