HOME
DETAILS
MAL
റഷ്യ-ചൈന സംയുക്ത ഭീകരവിരുദ്ധ പരിശീലനം
backup
December 03 2017 | 19:12 PM
ബെയ്ജിങ്: ചൈനീസ് പൊലിസും റഷ്യന്‍ നാഷനല്‍ ഗാര്‍ഡും ചേര്‍ന്ന് ഭീകരവിരുദ്ധ സംയുക്ത പരിശീലനം ആരംഭിച്ചു. ചൈനയിലെ സ്വയംഭരണ പ്രദേശമായ നിങ്ഷിയ ഹൂയിയിലാണു സംഭവം. 13 വരെ പരിശീലനം തുടരും.
ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ പരസ്പരമുള്ള സൗഹൃദ സഹകരണം ശക്തിപ്പെടുത്താനും പ്രായോഗിക കൈമാറ്റ നടപടികള്‍ വിപുലപ്പെടുത്താനുമായാണ് പരിശീലനം നടത്തുന്നതെന്ന് ചൈനീസ് പൊലിസ് വക്താവ് പറഞ്ഞു.
ഏതെങ്കിലും രാജ്യത്തെയും കക്ഷികളെയോ ലക്ഷ്യമിട്ടല്ല പരിശീലനമെന്നും അദ്ദേഹം അറിയിച്ചു.ആകെ 64 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."