ഭീകരതക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ ഒന്നും ചെയ്തില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയമാണെന്ന് അമേരിക്ക. ഭീകരതക്കെതിരായി അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ പാക് സര്‍ക്കാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും ആക്ഷേപം. ദേശീയ വാര്‍ത്താ ഏജന്‍സി പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
സ്വന്തം രാജ്യത്തുള്ള താലിബാന്‍, ഹഖാനി ഭീകരവാദ സംഘങ്ങളെയും അവരുടെ സങ്കേതങ്ങളെയും തകര്‍ക്കാന്‍ പാകിസ്താന്‍ ഒന്നും ചെയ്തിട്ടില്ല. മുംബൈ ഭീകരാക്രമണം സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിച്ചതും ഭീകരതക്കെതിരായ നടപടിയില്‍ അവര്‍ പിന്നോട്ടു പോകുന്നുവെന്നാണു കാണിക്കുന്നത്.
അഞ്ചുവര്‍ഷത്തോളം ഹഖാനി സംഘത്തിന്റെ പിടിയിലുണ്ടായിരുന്ന കോള്‍മാന്‍ കുടുംബത്തിന്റെ മോചനം അമേരിക്ക നടത്തുന്ന ഭീകരതക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ സഹകരിക്കുന്നുവെന്നതിന്റെ സൂചനയല്ല-അഭിമുഖത്തില്‍ പറയുന്നു.
അമേരിക്കക്ക് ഇപ്പോള്‍ പാകിസ്താനോട് വ്യത്യസ്തമായ സമീപനമാണുള്ളത്. സ്വന്തം മണ്ണിലെ ഭീകരകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ സമയമെടുക്കുമെന്നതിനാല്‍ അവര്‍ എന്തു നിലപാടെടുക്കുമെന്ന് തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."