HOME
DETAILS

നീതിയുടെ കാവലാള്‍ മറഞ്ഞിട്ട് മൂന്നു വര്‍ഷം; സ്മാരകം വാഗ്ദാനത്തിലൊതുങ്ങി

  
backup
December 03 2017 | 20:12 PM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf



കൊച്ചി: നീതിയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ നിത്യതയുടെ ലോകത്തേക്ക് കടന്നു പോയിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം. 2014 ഡിസംബര്‍ നാലിനാണ് വി. ആര്‍ കൃഷ്ണയ്യര്‍ അന്ത്യനിദ്രയിലായത്. കേരളീയ സമൂഹം ഓരോ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും, എറണാകുളം എം.ജി റോഡിലെ 'സദ്ഗമയ' എന്ന വീട്ടിലിരുന്ന് അനീതിക്കെതിരേ നിരന്തരം ശബ്ദിച്ചിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ അഭാവം ഇപ്പോള്‍ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. നൂറാം പിറന്നാള്‍ ആഘോഷിച്ചു മാസങ്ങള്‍ക്കകം വിട പറഞ്ഞ കൃഷ്ണയ്യര്‍ക്ക് എറണാകുളത്ത് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് രണ്ടാം ചരമവാര്‍ഷികദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതാണ്.
കൃഷ്ണയ്യരുടെ ആശയങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന 'കൃഷ്ണയ്യര്‍ മൂവ്‌മെന്റ്' ഭാരവാഹികളും വിവിധ സാമൂഹിക നേതാക്കളും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹിയായ പ്രൊഫസര്‍ എം.കെ സാനു അഭ്യര്‍ഥിച്ചതനുസരിച്ചാണ് 'നീതിയുടെ കാവലാള്‍ 'ക്ക് എറണാകുളത്ത് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എറണാകുളം എം.ജി റോഡിനോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സദ്ഗമയ' എന്ന വീട്ടിലാണ് കൃഷ്ണയ്യര്‍ തന്റെ അന്ത്യം വരെ താമസിച്ചിരുന്നത്. ഈ വീട് ഏറ്റെടുത്ത് സ്മാരകം നിര്‍മിക്കാനായിരുന്നു പദ്ധതി.
കൃഷ്ണയ്യരുടെ മരണ ശേഷം ഈ വീട് അടഞ്ഞു കിടപ്പാണ്. അദ്ദേഹത്തിന്റെ രണ്ടുമക്കളില്‍ ഒരാള്‍ അമേരിക്കയിലും മറ്റൊരാള്‍ ചെന്നൈയിലും ആണ് താമസം. എം.ജി റോഡില്‍ കണ്ണായ ഭാഗത്ത് 20 സെന്റ് സ്ഥലവും വീടും അടഞ്ഞു കിടക്കുന്നത് കണ്ടതോടെ റിയല്‍ എസ്റ്റേറ്റ് ലോബി ഇത് കൈക്കലാക്കാന്‍ നീക്കം ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥലം ഏറ്റെടുത്തു കൃഷ്ണയ്യര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണം എന്ന ആവശ്യവുമായി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
സുപ്രിം കോടതി ജസ്റ്റിസ് ആയിരിക്കെ കൃഷ്ണയ്യര്‍ നിര്‍ണായകമായ നിരവധി വിധികള്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക ഹൈക്കോടതികളും ഇന്നും വാദങ്ങള്‍ക്കും വിധി പ്രസ്താവങ്ങള്‍ക്കുമിടയില്‍ കൃഷ്ണയ്യരുടെ ജഡ്ജുമെന്റുകള്‍ എടുത്തുദ്ധരിക്കുന്നത് പതിവാണ്. അദ്ദേഹം ജീവിച്ചിരിക്കെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി ഗവേഷകരും നിയമ വിദ്യാര്‍ഥികളും ഉപദേശങ്ങളും മറ്റും തേടി ഇവിടെ എത്തുമായിരുന്നു. ഈ സാഹചര്യത്തില്‍ നിയമ വിദ്യാര്‍ഥികള്‍ക്കുള്ള ഒരു ഗവേഷണ കേന്ദ്രമായി കൃഷ്ണയ്യരുടെ വീടും പുരയിടവും മാറ്റണമെന്ന അഭിപ്രായം ഉയരുകയും ചെയ്തിരുന്നു.
കൊച്ചിയില്‍ സ്ഥാപിച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഏറ്റവുമധികം രംഗത്തിറങ്ങിയിരുന്നതും ഇതിനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതും കൃഷ്ണയ്യരാണ്. അതിനാല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൃഷ്ണയ്യരുടെ പേര് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പക്ഷേ, മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും സാമൂഹികപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നിവേദനങ്ങളും ഈ മൂന്നാം വാര്‍ഷികത്തിലും പാഴ്‌വാക്കായിരിക്കുകയാണ്. നീതിയുടെ കാവലാള്‍ മണ്‍മറഞ്ഞ് മൂന്നു വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന് സ്മാരകം വേണമെന്ന ആവശ്യത്തില്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago