സംവരണ അട്ടിമറി: നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് ലീഗ്
മലപ്പുറം: സംവരണ തത്വം കാറ്റില്‍ പറത്തി സംവരണ വിരുദ്ധ ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം അട്ടിമറിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമ പോരാട്ടം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സംവരണ വിരുദ്ധ നിലപാടുകളില്‍ മാര്‍ക്‌സിസ്റ്റ്, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഒരേ രീതി സ്വീകരിക്കുന്നത് ആസൂത്രിതമാണ്.
സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍, പിന്നാക്കാവസ്ഥയിലാണെന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പരിമിതമായ അവസരങ്ങളെ പോലും ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നിലപാട്. ഇതിനെതിരേ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ക്കും മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. തീരദേശ ജനതയുടെ ആശങ്കള്‍ അകറ്റുന്നതിനും അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ജന. സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മഈല്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."