നഗരസഭാ സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട് ചെയര്മാന് ഹൈക്കോടതിയില്‍ തോമസ് ചാണ്ടിയുടെ കൈയേറ്റം
ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തില്‍ ആലപ്പുഴ നഗരസഭയും സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക്. സെക്രട്ടറിക്കെതിരേ നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ഹൈക്കോടതിയില്‍ ഹരജി നല്കി. സെക്രട്ടറിയെ വിശ്വാസമില്ലെന്നാരോപിച്ചാണ് നഗരസഭ ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ സസ്പെന്റ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് ചെയര്‍മാന്റെ അനുമതിയില്ലാതെ ശമ്പളം നല്‍കിയതോടെയാണ് സെക്രട്ടറിയുമായി അഭിപ്രായഭിന്നത ഉടലെടുത്തത്.
ഒടുവില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കേണ്ടെന്ന കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുന്നുവെന്ന ആരോപണവുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഭരണ സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്രട്ടറി വി സതീശനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതും കോടതിയെ സമീപിക്കാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."