HOME
DETAILS
MAL
സംഘ്പരിവാറിലെ രണ്ട് സ്ത്രീകളെക്കൊണ്ട് പൊറുതിമുട്ടി: മന്ത്രി മണി
backup
December 03 2017 | 20:12 PM
കാഞ്ഞങ്ങാട്: സംഘ്പരിവാറിലെ രണ്ടു സ്ത്രീ നേതാക്കളെ കൊണ്ട് പൊറുതി മുട്ടിയതായി മന്ത്രി എം.എം മണി. ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് എന്നിവരെക്കൊണ്ടാണ് എതിര് രാഷ്ട്രീയത്തില്‍പ്പെട്ട താനുള്‍പ്പെടെയുള്ളവര്‍ പൊറുതി മുട്ടിയിരിക്കുന്നതെന്ന് മണി പറഞ്ഞു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തന്നെ കൈകാര്യം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പല്ല് അടിച്ചു കൊഴിക്കുമെന്നും ശോഭ സുരേന്ദ്രന് പ്രസംഗിക്കുകയുണ്ടായി. ഇവരുടെ ഭര്ത്താക്കന്മാര്ക്ക് ഇവരോട് മാന്യമായി പെരുമാറാന്‍ ഉപദേശിച്ചുകൂടെയെന്നും മണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."