HOME
DETAILS
MAL
സംസ്ഥാന വോളി: വയനാടിനും പത്തനംതിട്ടക്കും കോഴിക്കോടിനും ജയം
backup
December 03 2017 | 21:12 PM
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ ദിനത്തില്‍ പത്തനംതിട്ടക്കും കോഴിക്കോടിനും വയനാടിനും ജയം. രാവിലെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ പത്തനംതിട്ട നേരിട്ടുള്ള സെറ്റുകള്‍ക്ക് കോഴിക്കോടിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 24-14, 25-10, 25-18. തുടര്‍ന്ന് നടന്ന പുരുഷ വിഭാഗം മത്സരത്തില്‍ കോഴിക്കോട് തൃശൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 25-19, 25-22, 25-20. വൈകിട്ട് നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ വയനാട് തൃശൂരിനെ എതിരില്ലാതെ മൂന്ന് സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചു. സ്‌കോര്‍ 25-21, 25-20, 25-18.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."