ഇന്ത്യയെ ഏകശിലാരാജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ നാം കരുതിയിരിക്കുക -എന്‍. എസ് മാധവന്‍
ദോഹ: ഇന്ത്യയെ ഏകശിലാരാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതിനെതിരേ നാം കരുതിയിരിക്കണമെന്ന് പ്രമുഖ കഥാകൃത്തും സാംസ്‌കാരിക വിമര്‍ശകനുമായ എന്‍ എസ് മാധവന്‍. തനത് സാംസ്‌കാരികവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിപ്പബ്ലിക്കും ഉപസമൂഹങ്ങളും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉപസമൂഹങ്ങളുടെ സ്വത്വവും സാംസ്‌കാരിക വൈവിധ്യങ്ങളെയും അംഗീകരിക്കാതിരുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ഉപസമൂഹങ്ങള്‍ വിഭജിച്ചു പോയിട്ടുണ്ടെന്നതാണ് ചരിത്രം. സ്‌പെയിനില്‍ നിന്നും കാറ്റലോണിയ സ്വതന്ത്രമായതാണ് ഇതില്‍ അവസാനത്തേത്. അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ഇല്ലാതാക്കിയതായിരുന്നു കാറ്റലോണിയ മാതൃരാജ്യത്തില്‍ നിന്നും വിട്ടു പോവാന്‍ കാരണം. ഒരുപാട് എഴുത്തുകാരുള്ള കറ്റാലന്‍ ഭാഷയ്ക്കു ഫാസിസ്റ്റ് ജനറല്‍ ഫ്രാങ്കോ വിലക്കേര്‍പ്പെടുത്തി. അവരുടെ കളി നിരോധിക്കുകയും അവര്‍ക്കിഷ്ടമില്ലാത്ത മറ്റൊന്നിനെ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. സ്‌പെയിനിലെ ബാസ്‌കും ബെല്‍ജിയത്തിലെ ഫ്‌ലാന്റേഴ്‌സും മാതൃരാജ്യത്തു നിന്നും വിട്ടു പോയി- അദ്ദേഹം ചൂണ്ടിക്കാട്ടി.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ കാരണവും ഇതുതന്നെ. റഷ്യയെന്ന കേന്ദ്രസ്ഥാനം ചെറിയ ഉപറിപ്പബ്ലിക്കുകളുടെ മുകളില്‍ വല്ലാത്ത സ്വാധീനം ചെലുത്തുകയും അവരെ ഭരിക്കുകയും ചെയ്തപ്പോള്‍ സോവിയറ്റ് യൂണിയന്‍ ചിന്നഭിന്നമായി. അതിനു ഭാഷ പ്രശ്‌നമായിരുന്നു . എസ്റ്റോണിയ, ഉക്രൈന്‍, ജോര്‍ജിയ തുടങ്ങി ടര്‍ക്കി മുതല്‍ മംഗോളിയ വരെയുള്ള പല രാജ്യങ്ങള്‍. കിര്‍ഖിസ്ഥാന്‍, ടര്‍ക്കിമിനിസ്ഥാന്‍, ഇവയില്‍ പലതും മുസ്്‌ലിം രാജ്യങ്ങളായിരുന്നു. ഈ വിഭാഗങ്ങളുടെ വൈവിധ്യത്തെയും വൈജാത്യത്തെയും ഉള്‍ക്കൊള്ളുവാന്‍ അവിടത്തെ കേന്ദ്രീകൃത രാജ്യമായിരുന്ന റഷ്യക്കു സാധിക്കാതെ വന്നപ്പോള്‍ തകര്‍ന്നു തരിപ്പണമാവുന്നതാണ് നാം കണ്ടത്. യുഗോസ്ലോവ്യ തകര്‍ത്തതും ഉദാഹരണമാണ്. ഇന്നു ലോകത്ത് 200 രാജ്യങ്ങളാണുള്ളതെങ്കില്‍ അതു 2000 മാവാനുള്ള സാധ്യത വലുതാണ്- അദ്ദേഹം പറഞ്ഞു.
തനത് സാംസ്‌കാരിക വേദി പ്രസിഡന്റ് എ എം നജീബ് അധ്യക്ഷത വഹിച്ചു. . ദോഹയിലെ എഴുത്തുകാരി ഷീല ടോമി, എം ടി നിലമ്പൂര്‍, ഐ എം എഫ് ജനറല്‍ സെക്ര'റി മുജീബുര്‍റഹ്്മാന്‍, ഹാരിസ് എടവന, പ്രമുഖ സംരഭക ഡോ. ഷീലാ ഫിലപ്പോസ്, തനത് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ട 'റി സി അബ്ദുല്‍ റഊഫ്, സെക്ര'റി നവാസ് പാടൂര്‍ സംസാരിച്ചു. പ്രമുഖ ഗസല്‍ ഗായകന്‍ അബ്ദുല്‍ ഹലീമും സംഘവും അവതരിപ്പിച്ച മെഹ്്ഫിലും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."