HOME
DETAILS

ഇത്തിരി മണ്ണില്‍ ഒത്തിരി വിളവ്; പച്ചക്കറിയില്‍ നൂറുമേനിയുമായി പ്രമോദ്

  
backup
December 04 2017 | 05:12 AM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

കടല്‍മാട്: കാലാവസ്ഥാ വ്യതിയാനവും രോഗബാധയും നാണ്യവിളകള്‍ക്ക് തിരിച്ചടിയായപ്പോള്‍ പരീക്ഷണമെന്നോണമാണ് വടുവന്‍ചാലിനടുത്ത കടല്‍മാട് സ്വദേശി പ്രമോദ് നാടന്‍ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്.ഇതിപ്പോള്‍ വിജയമായ സന്തോഷത്തിലാണ് ഈ യുവ കര്‍ഷകന്‍.

പുരയിടത്തിലെ ഒരിഞ്ച് സ്ഥലവും പാഴാക്കാതെയാണ് പ്രമോദിന്റെ ജൈവപച്ചക്കറി കൃഷി.മത്തന്‍, ഇളവന്‍, നാടന്‍ ചതുര പയര്‍, അമര തുടങ്ങിയ നാടന്‍ പച്ചക്കറി ഇനങ്ങളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ പ്രധാനികള്‍. ഇവ കൂടാതെ നേരത്തെ തന്നെ വരുമാന മാര്‍ഗമായിരുന്ന ഏലം, കാപ്പി, കുരുമുളക്, വാനില എന്നിവയുമുണ്ട്.

ഈ ചെറിയ സ്ഥലത്ത് ഏകദേശം പതിനായിരത്തോളം രൂപയുടെ നാടന്‍ പച്ചക്കറികളാണ് ഇത്തവണ വില്‍പന നടത്തിയത്.പൂര്‍ണമായും ജൈവ കൃഷിയായതിനാല്‍ പച്ചക്കറികള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ അധിക വില ലഭിക്കുകയും ചെയ്‌തെന്ന് പ്രമോദ് പറയുന്നു.പച്ചക്കറി കൃഷിക്കായി നിര്‍മിച്ച പന്തലിനുള്ളില്‍ കോഴി വളര്‍ത്തല്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രമോദ്.

സ്വന്തം ആവശ്യത്തിനുള്ള ജൈവ പച്ചക്കറികള്‍ ലഭിക്കുന്നതോടൊപ്പം സാമാന്യം നല്ല വരുമാനവും ലഭിക്കുന്നതിനാല്‍ ഈ കൃഷി രീതി എല്ലാവരും അവലംഭിക്കണമെന്നാണ് പ്രമോദിന് പറയാനുള്ളത്. വരള്‍ച്ചയും ജല ലഭ്യത കുറവും മുന്നില്‍ കണ്ട് നബാഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തിരി കൃഷിരീതിയാണ് ഈ കര്‍ഷകര്‍ഷകന്റെ മറ്റൊരു പരീക്ഷണം. പി.വി.സി പൈപ്പുകള്‍ കൃത്യമായ അളവുകളില്‍ സ്ഥാപിച്ച ശേഷം തിരിയിട്ട ഗ്രോബാഗുകള്‍ അതിന് മുകളില്‍ വച്ചാണ് കൃഷി ചെയ്യുന്നത്. ഗ്രോ ബാഗിലെ ചെടിക്കാവശ്യമായ ജലം തിരി വഴി വലിച്ചെടുക്കും. അനാവശ്യമായി വെള്ളം നഷ്ടപെടുന്നത് ഒഴിവാക്കുന്നതോടൊപ്പം ഗ്രോ ബാഗിലെ മണ്ണില്‍ സദാസമയം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. കടുത്ത വേനലിലും ജലനഷ്ടം വരാതെ കൃഷി ചെയ്യാന്‍ ഈ രീതി ഏറെ ഫലപ്രദമാണ്.

വരള്‍ച്ചയും ജലക്ഷാമവും കര്‍ഷകരെ ആശങ്കയിലാക്കുമ്പോള്‍ ജില്ലയിലുടനീളം കര്‍ഷകര്‍ ഇത്തരം നവീന കൃഷിരീതികള്‍ അവലംബിക്കണമെന്നാണ് പ്രമോദിന്റെ പക്ഷം. ആധുനിക കൃഷി രീതികള്‍ വ്യാപിപ്പിക്കുന്നതിനായി രൂപം കൊണ്ട ഏജന്‍സിയായ ആത്മയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പാദനവുമായി ഈ യുവകര്‍ഷകന്‍ മാതൃകയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  11 days ago