HOME
DETAILS
MAL
കാഞ്ച ഏലയ്യയുടെ പ്രസംഗം തടഞ്ഞു; അറസ്റ്റു ചെയ്തു വിട്ടയച്ചു
backup
December 04 2017 | 05:12 AM
ഖമ്മം: ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഇലയ്യക്കു നേരെ വീണ്ടം പൊലിസ് അതിക്രമം. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ പൊലിസ് പ്രസംഗിക്കാനനുവദിച്ചില്ല. മാത്രമല്ല അദ്ദേഹത്തെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ബലം പ്രയോഗിച്ചാണ് പൊലിസ് അദ്ദേഹത്തെ വാനില്‍ കയറ്റിയത്. അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പൊലിസ് കൊണ്ടുപോയത്.
അദ്ദേഹത്തെ പങ്കെടുപ്പിച്ചാല്‍ പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് പൊലിസ് സംഘാടകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി വകവെക്കാതെയാണ് അദ്ദേഹം പരിപാടിക്കെത്തിയത്. അറസ്റ്റ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇലയ്യയുടെ പുസ്തകത്തില്‍ ആര്യവൈശ്യ സമൂഹത്തിനെതിരെ ഉണ്ടായ പരാമര്‍ശമാണ് എതിര്‍പ്പുകള്‍ക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."