സമാധാനം പുനഃസ്ഥാപിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കും അസ്‌ലമിന്റെ കുടുംബത്തിനു ധനസഹായം നല്‍കും വിദ്വേഷ പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി
വടകര: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം കൊല്ലപ്പെട്ട നാദാപുരത്തും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ആഹ്വാനം. അസ്‌ലമിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വടകര ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
അസ്‌ലമിന്റെ കുടുംബത്തിനു സമാശ്വാസ ധനം വിതരണം ചെയ്യാന്‍ യോഗത്തില്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിക്കും. നേരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ ധാരണയായി. പ്രദേശങ്ങളില്‍ പൊലിസ് സന്നാഹം കൂടുതല്‍ ശക്തമാക്കും. കൊലപാതകത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപിക്കുന്ന പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. വ്യാജ പ്രചാരണങ്ങളും ഊഹാപോഹങ്ങളുമായി തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. കലാപമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ കുറിച്ചു പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത റൂറല്‍ എസ്.പി വിജയകുമാര്‍ പറഞ്ഞു. സൈബര്‍ സെല്ലിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അക്രമത്തില്‍ നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ ഇന്നും നാളെയുമായി റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. ഏതാനും ദിവസത്തിനുള്ളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കും. വീട് നഷ്ടമായവര്‍ക്ക് യുക്തമായ നഷ്ടപരിഹാരം നല്‍കും. നാദാപുരം, ആയഞ്ചേരി, തിരുവള്ളൂര്‍, പുറമേരി, തൂണേരി എന്നിവിടങ്ങളില്‍ സമാധാന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, സി.കെ നാണു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി, ജെ.ഡി.യു നേതാവ് മനയത്ത് ചന്ദ്രന്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ലീഗ് നേതാക്കളായ സി.വി.എം വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് ഇ.പി ദാമോദരന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി കുഞ്ഞികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി രാജന്‍, രജീന്ദ്രന്‍ കപ്പള്ളി, ബോബി മൂക്കന്‍തോട്ടം, പി. സോമശേഖരന്‍, സാലിം അഴിയൂര്‍, കെ.പി ബാബു, എഫ്.എം അബ്ദുല്ല, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."