മോദി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട- വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസം അഴിച്ചു വിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മോദിക്ക് യാതൊരു അവകാശവുമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. തികച്ചും ജനാധിപത്യ രീതിയിലായിരുന്നു കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പല്ലവിഘോഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്ലാത്ത ബി.ജെ.പിയുടെ പ്രതിനിധി കോണ്‍ഗ്രസിനെ പരിഹസിക്കുന്നതില്‍ അദ്ഭുതം തോന്നുന്നു- ജ്യോദിരാദിത്യ സിന്ധ്യ പ്രതികരിച്ചു.
ഇത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ചരിത്ര നിമിഷമാണെന്ന് ഷീല ദീക്ഷിത് ട്വിറ്ററില്‍ കുറിച്ചു. രാഹുലിന് അവര്‍ ആശംസകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."