ബൈക്ക് പ്രേമികളെ ഹരം കൊള്ളിച്ച് അപ്പാച്ചെ RR310 -ടീസര്‍ കാണാം
ബി.എം.ഡബ്ല്യുവിന്റെ ഹൃദയവുമായുള്ള പുതിയ ടി.വി.എസ് അപാച്ചെ RR 310 സ്പോര്‍ട്സ് ബൈക്കിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ടി.വി.എസ്- ബി.എം.ഡബ്ല്യൂ സഖ്യത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലായ അപ്പാച്ചെ RR310 ഡിസംബര്‍ ആറിന് പുറത്തിറങ്ങും.
വരവിന് മുമ്പെ പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ ടി.വി.എസ് പുറത്ത് വിട്ടിരിക്കുകയാണ്. അപ്പാച്ചെയുടെ പുതിയ മുഖമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്.
രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന ഇവന് ഏകദേശം രണ്ടു ലക്ഷത്തിനുള്ളിലാകും വിപണി വില. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്.
6 സ്പീഡാണ് ഗിയര്‍ബോക്സ്. റെഡ്, ബ്ലൂ നിറങ്ങളില്‍ വാഹനം ലഭ്യമാകും. എന്നാല്‍ ടീസറില്‍ സ്പോര്‍ടി റെഡ് കളര്‍ സ്കീമിലാണ് അപാച്ചെ RR 310 എത്തുന്നത്. ബി.എം.ഡബ്ല്യുവിന്റെ 313 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത്.
ടീസർ കാണാം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."