ഹിന്ദി നടന്‍ ശശി കപൂര്‍ അന്തരിച്ചു
മുംബൈ: നടനും നിര്‍മാതാവും സംവിധായകനുമായിരുന്ന ബോളിവുഡ് താരം ശശി കപൂര്‍(79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ.
ബാലനടനായി സിനിമയിലെത്തിയ ശശി കപൂര്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 12 ഇംഗ്ലിഷ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദീവാര്‍, സത്യം ശിവം സുന്ദരം, ഉത്സവ്, ഹസീന മാന്‍സ് ജായേഗി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കപൂര്‍ സഹോദരന്‍മാരായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവരുടെ ഇളയ സഹോദരനായി 1938 മാര്‍ച്ച് 18 നു ജനനം.
പിതാവ് പൃഥ്വിരാജ് കപൂറിന്റെ നാടകങ്ങളിലൂടെ സിനിമയിലേക്ക്. നാലാം വയസില്‍ ബാലതാരമായി തുടക്കം. ചില സിനിമകളിലെല്ലാം സഹോദരന്‍ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. അഭിനയിച്ചതില്‍ പകുതിയിലേറെ ചിത്രങ്ങളില്‍ നായക കഥാപാത്രമായിരുന്നു.
ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. 2011 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 2014 ല്‍ ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."