ഇ.എസ്.ഐ റീജ്യനല്‍ ഓഫിസുകള്‍ പൂട്ടരുത്: മന്ത്രി ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: ഇ.എസ്.ഐ കോര്‍പറേഷന്റെ കോഴിക്കോട്, കൊല്ലം റീജ്യനല്‍ ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും കോര്‍പറേഷനും പിന്തിരിയണമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍.
ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജ്യനല്‍ ഓഫിസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം ഓഫിസുകള്‍ യഥാക്രമം തൃശൂര്‍, തിരുവനന്തപുരം റീജ്യനല്‍ ഓഫിസുകളോട് ചേര്‍ക്കുവാനാണ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയില്‍ കശുവണ്ടി മേഖലയിലടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. മലബാര്‍ മേഖലയിലെ ഏക റീജ്യനല്‍ ഓഫിസാണ് കോഴിക്കോട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇ.എസ്.ഐ പദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും പകരം തൊഴിലാളി വിരുദ്ധ സമീപനമാണ് സമീപ കാലയളവില്‍ ഇ.എസ്.ഐ കോര്‍പറേഷന്‍ സ്വീകരിക്കുന്നത്. 18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങുന്നതിന് കോര്‍പ്പറേഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും അതിനായി 162 തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അവ ആരംഭിക്കുന്നതിന് കോര്‍പറേഷന്‍ ഇപ്പോള്‍ തടസം സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."