HOME
DETAILS
MAL
ബേപ്പൂരില്‍ ഒരു ബോട്ട് കൂടി കാണാതായി
backup
December 05 2017 | 01:12 AM
ഫറോക്ക്: ബേപ്പൂരില്‍ നിന്ന് 24 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാനില്ലെന്നു ഉടമയുടെ പരാതി. ബേപ്പൂര്‍ സ്വദേശി ചെറുപുരക്കല്‍ അബ്ദുല്‍ സലീമിന്റെ ഉടമസ്ഥതയിലുളള മീരാന്‍ഷാ എന്ന ബോട്ടിനെകുറിച്ചാണ് വിവരമില്ലാത്തത്. ഫിഷറീസിലും കോസ്റ്റ്ഗാര്‍ഡിലും പരാതി നല്‍കിയതിനെ തുടര്‍ന്നു ബോട്ടിനായുള്ള തിരച്ചില്‍ ആരംഭിച്ചു. 22 തമിഴ്‌നാട്ടുകാരും 2 ബംഗാളികളുമാണ് ബോട്ടിലുള്ളത്. കഴിഞ്ഞ 22ന് വൈകുന്നേരമാണ് ഇവര്‍ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയത്. ശനിയാഴ്ചയാണ് ഇവരുമായി അവസാനം ബന്ധപ്പെട്ടതെന്നും ഉടമ അറിയിച്ചു. അതേ സമയം കടലിലെ തിരച്ചിലിനിടെ ശനിയാഴ്ച വൈകിട്ട് ഈ ബോട്ട് കണ്ടതായി കോസ്റ്റ്ഗാര്‍ഡ് പറഞ്ഞതായും ഉടമ പറഞ്ഞു. പരാതിയെ തുടര്‍ന്നു കലക്ടര്‍ യു.വി ജോസ് ഉടമയോട് വിവരങ്ങള്‍ ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."