ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപുകാരുടെ പ്രതിഷേധം
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് എം.ഡിയെ ദ്വീപ് നിവാസികള്‍ ഉപരോധിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് യാത്രാകപ്പല്‍ റദ്ദാക്കിയതിനാല്‍ കോഴിക്കോട്ട് കുടുങ്ങിയ എണ്‍പതോളം വരുന്നവരാണ് എം.ഡിയെ ഉപരോധിച്ചത്.
ഇവര്‍ക്ക് ഒരുദിവസത്തേക്ക് അനുവദിച്ച തുക വര്‍ധിപ്പിക്കുക, ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ താമസസൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രാവിലെ പതിനൊന്നോടെ ആരംഭിച്ച സമരം ഉച്ചയോടെയാണ് അവസാനിച്ചത്. വി.കെ.സി മമ്മദ് കോയ എം.എല്‍.എ, കലക്ടര്‍ യു.വി ജോസ് എന്നിവര്‍ തുറമുഖത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് ഇവര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ കഴിഞ്ഞ അഞ്ചുദിവസമായി താമസിച്ചിരുന്ന 110 ലക്ഷദ്വീപ് നിവാസികള്‍ ഇന്നലെ രാത്രിയോടെ ഗസ്റ്റ്ഹൗസിലേക്കു മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."