HOME
DETAILS

കൈകൂപ്പി ചോദിപ്പേന്‍, കോപപ്പെടാതെ...

  
backup
December 05 2017 | 01:12 AM

okhi-state-central-minister-nirmala-sitaraman-spm-must-read

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കാണാനെത്തിയ സംസ്ഥാന മന്ത്രിമാര്‍ക്കുനേരെ ഇന്നലെയും പ്രതിഷേധം.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനോടൊപ്പം പൂന്തുറയിലെത്തിയ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനും നേരെയാണ് നൂറുകണക്കിന് വീട്ടമ്മമാര്‍ പാഞ്ഞടുത്തത്.
മന്ത്രിമാര്‍ കടപ്പുറത്ത് പ്രവേശിക്കരുതെന്നുപറഞ്ഞാണ് അവര്‍ പ്രതിഷേധിച്ചത്. രണ്ടു മന്ത്രിമാരെയും ഇവിടെനിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രിയോട് സ്ത്രീകളടങ്ങിയ മത്സ്യത്തൊഴിലാളികള്‍ രോഷത്തോടെ ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് സഹായം ചെയ്യാത്ത ദുഃഖത്തില്‍ പങ്കുകൊള്ളാത്ത ഇവര്‍ എന്തിനാണ് വന്നതെന്ന് അവര്‍ ആവര്‍ത്തിച്ചു.
രംഗം വഷളാകുമെന്നുകണ്ട് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മന്ത്രിമാരുടെ രക്ഷയ്‌ക്കെത്തി. 'കൈകൂപ്പി ചോദിപ്പേന്‍, കോപപ്പെടാതെ..., നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാകും. നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ്. ദയവായി ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പ്രതിഷേധിക്കാന്‍ നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന നിലപാടാവണം നിങ്ങള്‍ സ്വീകരിക്കേണ്ടത്.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധൈര്യം പകരാനും ആശ്വസിപ്പിക്കാനുമാണ് ഈ സമയം എല്ലാവരും ശ്രമിക്കേണ്ടത് '- ഇങ്ങനെ പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി ജനങ്ങളെ കൈയിലെടുക്കുകയായിരുന്നു. തമിഴില്‍ സംസാരിച്ച മന്ത്രിയെ കേള്‍ക്കാന്‍ ആദ്യം ജനങ്ങള്‍ തയാറായില്ലെങ്കിലും അവരോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതോടെ ശാന്തരായി.
മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് കേട്ടെന്നും ഇനി താന്‍ പറയുന്നത് കേള്‍ക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പിന്നീട് സംസാരിച്ചു തുടങ്ങിയത്. ഇവിടെ മന്ത്രിമാരുമായും പാതിരിമാരുമായും ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കെ കൊച്ചി പുറംകടല്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്ന് മലയാളികളായ മത്സ്യത്തൊഴിലാളികളെ ജീവനോടെ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.
എനിക്ക് ലഭിച്ച അവസാന സന്ദേശം അനുസരിച്ച് ഒരു മലയാളിയെക്കൂടി ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരുണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാനും ഡല്‍ഹിയില്‍നിന്ന് വന്നിട്ടുണ്ട്. 30ന് രാത്രി മുതല്‍ വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്. അത് ഇനിയും തുടരും. നിങ്ങള്‍ നിര്‍ത്താന്‍ പറയുംവരെ രക്ഷാപ്രവര്‍ത്തനം തുടരും.
30ന് രാത്രി മുതല്‍ എത്ര കപ്പല്‍ എവിടെയൊക്കെ തിരച്ചില്‍ നടത്തി, ഏതൊക്കെ പാതയിലൂടെ കപ്പലുകള്‍ പോയി, എത്രപേരെ രക്ഷപ്പെടുത്തി തുടങ്ങിയ വിവരങ്ങളൊക്കെ എന്റെ കൈയിലുണ്ട്. നിങ്ങളുടെ നമ്പര്‍ തരൂ... വാട്‌സ്ആപ്പിലൂടെ അയച്ചുതരാം. ഇതുവരെ 405 പേരെ കടലില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള 11 പേര്‍ ഇപ്പോള്‍ സേനകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് നല്‍കിയ ഒരുവാക്കും പാലിക്കാതെയിരുന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദം ഞങ്ങള്‍ക്ക് മനസ്സിലാവും.
ദയവായി ശാന്തരാവുക, നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യ അത്ര മെച്ചപ്പെട്ടതല്ല. അതു കൊണ്ടുതന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് നിശബ്ദതയോടെ മത്സ്യത്തൊഴിലാളികള്‍ കേട്ടിരുന്നു. തുടര്‍ന്ന് എല്ലാവരെയുംകണ്ട് ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.
ഇന്നലെ രാവിലെ ഏഴോടെ കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ സീതാരാമന്‍ ആദ്യം കോവളത്ത് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നാണ് വിഴിഞ്ഞത്തെത്തിയത്. ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെങ്കിലും മലയാളവും തമിഴും കൂട്ടിക്കലര്‍ത്തി സംസാരിക്കുകയായിരുന്നു. പിന്നീട് തമിഴില്‍ കത്തിക്കയറി. എഴുതി വായിക്കാതെ സാധാരണക്കാര്‍ക്കൊപ്പംനിന്ന് അവര്‍ സംസാരിച്ചു. പ്രസംഗം തീര്‍ന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രോശത്തോടെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago