HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ കോളറ സ്ഥിരീകരിച്ചു
backup
August 14 2016 | 22:08 PM
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കോളറ റിപ്പോര്‍ട്ടു ചെയ്തു. ചിറമംഗലം ചുടലപ്പറമ്പു മൈതാനത്തിന്നടുത്തു താമസിക്കുന്ന ഷക്കീറി(28)നാണു കോളറയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളറയാണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണു ഷക്കീര്‍. അടുത്ത കാലത്തു സംസ്ഥാനത്തിന് പുറത്തു പോയിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുവാവിന്റെ വീട്ടിലെയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെയും കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു. വീടുകളിലെ ക്ലോറിനേഷന് നടപടികളും തുടങ്ങി. വീടുവീടാന്തരം കയറിയുള്ള ബോധവത്കരണവും ആരംഭിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."