ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്ക്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റ് മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തോട് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മഹാരാഷ്ട്രയിലും ഗുജറാത്തിന്റെ തെക്കന്‍ ഭാഗങ്ങളേയും ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരത്തോട് അടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഇതേതുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളിലേയും തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിശക്തമായ രീതിയിലാണ് ഓഖി ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ രൂപംകൊണ്ടിട്ടുള്ളത്. മുംബൈക്ക് 880 കി.മീറ്ററും സൂറത്തിന് 1090 കി.മീറ്റര്‍ അകലെയുമായിട്ടാണ് ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്.
48 മണിക്കൂറിനു ശേഷം കാറ്റ് ശക്തി കുറഞ്ഞ് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."