HOME
DETAILS
MAL
ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടികളെ ആശ്രയിക്കാം
backup
December 05 2017 | 02:12 AM
ബറൂച്ച്: അഹമ്മദാബാദ്-മൂംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ വിമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടികളെ ആശ്രയിക്കുകയാണ് നല്ലതെന്ന് അദ്ദേഹം ഗുജറാത്തിലെ ബറൂച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
പദ്ധതിക്കെതിരേ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. നിലവിലെ ട്രെയിനില്‍ യാത്രക്കാരുടെ കുറവ് രൂക്ഷമായി തുടരുന്നതിനിടയില്‍ ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ നഷ്ടത്തിന്റെ കണക്ക് വര്‍ധിക്കുകയല്ലാതെ കുറയില്ലെന്ന നിലപാടിലാണ് റെയില്‍വേയും. ഈ സാഹചര്യത്തെ അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മോദി തീരുമാനിച്ചത്. വിമര്‍ശനങ്ങളെ അവഗണിച്ചും തന്റെ നിലപാടുകളെ ന്യായീകരിച്ചുമാണ് അദ്ദേഹം വിമര്‍ശകര്‍ക്ക് കാളവണ്ടിയെ ആശ്രയിക്കാമെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."