മാത്യൂസിനും ചാണ്ഡിമലിനും സെഞ്ച്വറി; പിടിവിടാതെ ലങ്ക
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാം ദിനം തങ്ങളുടേതാക്കി ശ്രീലങ്ക. ഇന്ത്യയുടെ സ്പിന്‍-പേസ് ആക്രമണങ്ങളെ ചെറുത്തുനിന്ന സന്ദര്‍ശകര്‍ കളിയവസാനിക്കുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 536 റണ്‍സിനൊപ്പമെത്താന്‍ ഒരു വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കിനി 180 റണ്‍സ് ആവശ്യമാണ്. രണ്ടാംദിനം മൂന്നിന് 131 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച ലങ്ക മൂന്നാം ദിനത്തില്‍ തകര്‍ന്നടിയുമോ എന്ന ഭീതിയിലായിരുന്നു.
എന്നാല്‍ എയ്ഞ്ചലോ മാത്യൂസ്(111) ദിനേഷ് ചാണ്ഡിമല്‍(147*) സഖ്യം ചേര്‍ന്ന് മത്സരം മുന്നോട്ടു നയിച്ചു. 181 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യത്തിന്റേത്. 268 പന്തില്‍ 14 ബൗണ്ടറിയും രണ്ടു സിക്‌സറും അടങ്ങുന്നതാണ് മാത്യൂസിന്റെ ഇന്നിങ്‌സ്. മറുവശത്ത് ക്ഷമയോടെ പിടിച്ചുനിന്ന് ചാണ്ഡിമല്‍ 18 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ഇരുവരുടെയു ം കൂട്ടുകെട്ടിന്റെ ബലത്തിലാണ് ലങ്ക ഫോളോ ഓണ്‍ ഭീഷണി മറികടന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു സന്ദര്‍ശക ടീം ഇന്ത്യന്‍ മണ്ണില്‍ ഉണ്ടാക്കുന്ന ദൈര്‍ഘ്യമേറിയ കൂട്ടുകെട്ടാണ് ഇത്. ഇരുവരും ചേര്‍ന്ന് 476 പന്തുകളാണ് നേരിട്ടത്. ഇന്ത്യക്കെതിരേ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും കൂടിയാണിത്.
ഡല്‍ഹിയിലെ ഫിറോസ് ഷാ ഗ്രൗണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇരുവരും ചേര്‍ന്ന സ്വന്തമാക്കി. നേരത്തെ 2008-09 സീസണില്‍ ആസ്‌ത്രേലിയക്കെതിരേ ഗൗതം ഗംഭീര്‍-വി.വി.എസ് ലക്ഷ്മണ്‍ സഖ്യം 433 പന്ത് നേരിട്ട റെക്കോര്‍ഡാണ് വഴിമാറിയത്. ചാണ്ഡിമലിന്റെ 10ാം സെഞ്ച്വറിയാണ് ഇന്ത്യക്കെതിരേ പിറന്നത്. 80 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഏറ്റവും വേഗത്തില്‍ 10 സെഞ്ച്വറി നേടിയ തിലന്‍ സമരവീര, കുമാര്‍ സംഗക്കാര എന്നിവരെ മറികടന്നാണ് ചാണ്ഡിമലിന്റെ നേട്ടം. മാത്യൂസിന്റെ എട്ടാം സെഞ്ച്വറിയാണ് കോട്‌ലയിലേത്. ജഡേജ-അശ്വിന്‍ സഖ്യം നിരന്തരം സമ്മര്‍ദം ചെലുത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സെഞ്ച്വറിയും കടന്ന് മുന്നേറവെ അശ്വിന്‍ സാഹയുടെ കൈയിലെത്തിക്കുകയായിരുന്നു മാത്യൂസിനെ. എന്നാല്‍ പിന്നീടെത്തിയ സമരവിക്രമ(33)യുമായി ചേര്‍ന്ന് ചാണ്ഡീമല്‍ മത്സരം മുന്നോട്ടു കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇഷാന്ത് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പക്ഷേ ഇതിന് ശേഷം വന്നവര്‍ക്ക് കാര്യമായി സ്‌കോര്‍ ഉയര്‍ത്താനായില്ല. സില്‍വ(0) ഡിക്‌വെല(0) ലക്മല്‍(5) ഗമഗെ(1) എന്നിവര്‍ പെട്ടെന്ന് മടങ്ങി. കളിയവസാനിക്കുമ്പോള്‍ സന്ദാകന്‍(0*) ആണ് ചാണ്ഡിമലിനൊപ്പം. ഇന്ത്യന്‍ ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."