ആഗോള സംരംഭകത്വ സൂചികയില്‍ ഖത്തര്‍ മുന്നില്‍
ദോഹ: ആഗോള സംരംഭകത്വ സൂചിക(ഗ്ലോബല്‍ ഓന്‍ട്രപ്രണര്‍ഷിപ്പ് ഇന്‍ഡക്സ്-ജി.ഇ.ഐ) 2018ല്‍ ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍ മുന്നില്‍. മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയില്‍ രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 22-ാം സ്ഥാനത്തുമാണ് ഖത്തര്‍.
ദി ഗ്ലോബല്‍ ഓന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാ(ജി.ഇ.ഡി.ഐ)ണ് ആഗോള സൂചിക പുറത്തുവിട്ടത്. ആകെ 137 രാജ്യങ്ങളാണു പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. 55 ശതമാനമാണ് ഖത്തറിന്റെ ആകെ ജി.ഇ.ഐ സ്കോര്‍. ഖത്തറിന്റെ വ്യക്തിഗത സ്കോര്‍ 77 ശതമാനവും സ്ഥാപനസംബന്ധിയായ സ്കോര്‍ 73 ശതമാനവുമാണ്. ആവാസവ്യവസ്ഥയിലെ ജനങ്ങളുടെ വ്യവസായ സംരംഭകത്വം സംബന്ധിച്ച ഗുണങ്ങളാണു വ്യക്തിഗത സ്കോര്‍ കൊണ്ട് അര്‍ഥമാക്കുന്നത്. സ്ഥാപന സംബന്ധിയായ സ്കോര്‍ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുടെ നിലവാരത്തെ സൂചിപ്പിക്കുന്നു.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന വളര്‍ച്ചയാണു സൂചികയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ശക്തമായ വളര്‍ച്ചയാണു സൂചികയിലൂടെ വ്യക്തമാകുന്നതെന്നു രാജ്യം കൈവരിച്ച നേട്ടം പരാമര്‍ശിച്ച് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."