HOME
DETAILS
MAL
ജറുസലം ഇസ്റാഈല്‍ തലസ്ഥാനമാക്കാനുള്ള നീക്കം; താക്കീതുമായി അറബ് ലീഗ്
backup
December 05 2017 | 02:12 AM
റിയാദ്: ജറുസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രതിഷേധവും താക്കീതുമായി അറബ് ലീഗ്.
അമേരിക്കയുടെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട വരുത്തുമെന്ന് കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗം മുന്നറിയിപ്പ് നല്കി.
ഫലസ്തീന് തങ്ങളുടെ തലസ്ഥാനമായി കാണുന്ന ജറുസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വിവിധ അറബ് രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.
സഊദി അറേബ്യ, യു.എ.ഇ,ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെയും 22 രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ശക്തമായ മുന്നറിയിപ്പുമായാണ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."