ഇസ്റാഈല്‍-ഫലസ്ഥീന് സമാധാനം അമേരിക്ക അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്ന് കുഷ്നര്‍
വാഷിങ്ടണ്‍: ഇസ്റാഈലും ഫലസ്ഥീനും തമ്മില്‍ സമാധാനം കൊണ്ടുവരിക എന്നത് നേടിയെടുക്കാവുന്ന കാര്യം മാത്രമാണെന്ന് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരേദ് കുഷ്നര്‍. മേഖലയിലെ രാജ്യങ്ങളാണ് അനുരഞ്ജനത്തിനു മുന്‍കൈയെടുക്കേണ്ടതെന്നും അമേരിക്ക അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും കുഷ്നര്‍ പറഞ്ഞു.
ഇന്റര്‍കോണ്ടിനെന്റല്‍ വാഷിങ്ടണ്‍ ഹോട്ടലില്‍ നടന്ന സെന്റര്‍ ഫോര്‍ മിഡിലീസ്റ്റ് പോളിസി വാര്‍ഷിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഷ്നറുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കത്തിനു പരിഹാരം കാണാന്‍ മാസങ്ങളായി ശ്രമം നടക്കുന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കുഷ്നര്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു, ഫലസ്ഥീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."