HOME
DETAILS

യമന്‍ മുന്‍ പ്രമസിഡന്റ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടു

  
backup
December 05 2017 | 02:12 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

സന്‍ആ: യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യമനിലെ വിമത പോരാളികളായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള റേഡിയോ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
വാര്‍ത്ത സാലിഹിന്റെ പാര്‍ട്ടിയായ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്(ജി.പി.സി) ആദ്യം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി വക്താവ് സ്ഥിരീകരണവുമായി രംഗത്തെത്തി. തലസ്ഥാന നഗരിയായ സന്‍ആയിലാണ് ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നത്. സാലിഹ് താമസിക്കുന്ന വസതി കൈയേറിയ ഹൂതി വിമതര്‍ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ മൃതദേഹത്തിനരികില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന ഹൂതികളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാവിലെ സന്‍ആയിലെ സാലിഹിന്റെ വസതി ഹൂതികള്‍ ബോംബെറിഞ്ഞു തകര്‍ത്തിരുന്നു. ഇതിനു പിറകെ സഊദി സഖ്യസേന ഹൂതികള്‍ക്കു വ്യോമാക്രമണത്തിലൂടെ ശക്തമായ തിരിച്ചടിയും നല്‍കിയിരുന്നു. സാലിഹിന്റെ മൃതദേഹത്തിന്റെ ദൃശ്യം ഹൂതി ടി.വി പുറത്തുവിടുമെന്നും റേഡിയോ അറിയിച്ചു. മുന്‍ പ്രസിഡന്റിനോട് സാമ്യതയുള്ള മൃതശരീരത്തിന്റെ ചിത്രം യമനില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്‍ആയുടെ നിയന്ത്രണം ഹൂതികള്‍ പൂര്‍ണമായും പിടിച്ചടക്കിയതായാണു വിവരം.
സാലിഹിന്റെ കുടുംബം അടക്കം താമസിക്കുന്ന തെക്കന്‍ സന്‍ആ ജില്ലയായ ഹദ്ദയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളും ജി.പി.സി സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. നേരത്തെ സഖ്യകക്ഷികളായിരുന്ന ഇരുസൈന്യവും ഒരാഴ്ച മുന്‍പാണ് പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സഖ്യം തകര്‍ന്നതോടെ സഊദി സേനയുമായി അലി അബ്ദുല്ല സാലിഹ് ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചു രംഗത്തെത്തി. തുടര്‍ന്ന് ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സഖ്യസേന സാലിഹിനു സഹായം നല്‍കുന്നുണ്ട്. നഗരത്തിലെ പ്രധാന പള്ളി പിടിച്ചടക്കാന്‍ ജി.പി.സി ശ്രമിച്ചതോടെയാണ് പുതിയ സംഭവങ്ങള്‍ക്കു തുടക്കമായത്. സാലിഹിന്റെ നേതൃത്വത്തിലുള്ള 'യമന്‍ ടുഡേ'വാര്‍ത്താ ചാനല്‍ ഹൂതികള്‍ പിടിച്ചടക്കിയിരുന്നു. ആറു ദിവസത്തിനിടെ ഏറ്റുമുട്ടലില്‍ 125 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റെഡ്‌ക്രോസ് ഇന്റര്‍നാഷനല്‍ വൃത്തങ്ങള്‍ അറിയിച്ചു.
2011ലെ അറബ് പ്രക്ഷോഭത്തെ തുടര്‍ന്നാണ് 33 വര്‍ഷത്തോളം യമനിലെ വന്‍ ആയുധസജ്ജരായ ഗോത്ര സമൂഹങ്ങളുടെ പിന്തുണയുണ്ടായിരുന്ന അലി അബ്ദുല്ല സാലിഹിന് പ്രസിഡന്റ് പദവി നഷ്ടമായത്. തുടര്‍ന്ന് അധികാരമേറ്റ അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ ഹാദിക്കെതിരേ സാലിഹിന്റെ സൈന്യവും ഹൂതികളും ചേര്‍ന്ന് പോരാട്ടം ആരംഭിക്കുകയായിരുന്നു. 2014ല്‍ തലസ്ഥാനമായ സന്‍ആ വിമതര്‍ കീഴടക്കിയതോടെ ഹാദിക്ക് രാജ്യത്തിന്റെ അധികാരം നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്.
ആഭ്യന്തരയുദ്ധം മൂര്‍ചിച്ചതിനെ തുടര്‍ന്നാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍, അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും പിന്തുണയ്ക്കുന്ന സേനയ്ക്ക് ആഭ്യന്തര കാലുഷ്യം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാനായിരുന്നില്ല. അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ ഹാദിയെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാനും മൂന്നു വര്‍ഷത്തെ സൈനിക നടപടി കൊണ്ടായിട്ടില്ല. അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമായ യമനില്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നുണ്ടായ ദാരിദ്ര്യവും മാറാവ്യാധികളും കാരണം 10,000ത്തോളം പേര്‍ മരിച്ചതായി യു.എന്‍ കണക്ക് പുറത്തുവിട്ടിട്ടുണ്ട്.

 

അലി അബ്ദുല്ല സാലിഹ്(1946-2017)


1946 മാര്‍ച്ച് 21: വടക്കന്‍ യമനിലെ ബൈത്തുല്‍ അഹ്മറില്‍ ജനനം
1958 ജനുവരി 1: യമന്‍ സൈന്യത്തില്‍ ചേര്‍ന്നു
1963: യമന്‍ അറബ് റിപബ്ലിക്(വടക്കന്‍ യമന്‍) സൈന്യത്തില്‍ രണ്ടാം ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം
1974 ജൂണ്‍ 13: സൈനിക അട്ടിമറിക്കു നേതൃത്വം നല്‍കി
1978 ജൂലൈ 17: പ്രസിഡന്റ് അഹ്മദ് ഹുസൈന്‍ അല്‍ ഗാഷ്മിയെ കൊലപ്പെടുത്തി യമന്‍ അറബ് റിപബ്ലിക്ക് അധികാരം പിടിച്ചെടുത്തു
1982 ഓഗസ്റ്റ് 30: ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു
1990 മെയ് 22: യമന്‍ അറബ് റിപബ്ലിക്കും(വടക്കന്‍ യമന്‍) പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് യമനും(തെക്കന്‍ യമന്‍) ചേര്‍ന്ന് ഐക്യ യമന്‍ രൂപീകൃതമായി. സാലിഹ് പ്രസിഡന്റ്
1999 സെപ്റ്റംബര്‍ 23: രാജ്യത്ത് ആദ്യമായി നടന്ന നേരിട്ടുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 96.2 ശതമാനം വോട്ട് നേടി വീണ്ടും യമന്‍ പ്രസിഡന്റ്
2006 സെപ്റ്റംബര്‍ 23: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 77 ശതമാനം വോട്ട് നേടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
2011 ജൂണ്‍ 3: പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ നടന്ന പ്രതിപക്ഷ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റു. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്
2011 നവംബര്‍ 23: ഭരണ നിര്‍വഹണാധികാരം വൈസ് പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിക്കു കൈമാറി കരാറില്‍ ഒപ്പുവച്ചു
2012 ഫെബ്രുവരി 27: 33 വര്‍ഷത്തെ പ്രസിഡന്റ് ഭരണം അവസാനിപ്പിച്ച് അധികാരം പൂര്‍ണമായി ഹാദിക്ക് കൈമാറി
2015: ഹൂതികളുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരേ പോരാട്ടം ആരംഭിച്ചു. യമന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സഊദി സഖ്യസേന സൈനിക നടപടി ആരംഭിച്ചു
2017 നവംബര്‍ 29: ഹൂതികളുമായി വഴിപിരിഞ്ഞു. ഇരുസൈന്യവും തമ്മില്‍ സന്‍ആയില്‍ രൂക്ഷമായ പോരാട്ടം. സഖ്യസേനയോട് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു
2017 ഡിസംബര്‍ 4: ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  10 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  33 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  42 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago