HOME
DETAILS

മണ്ണിന്റെ ബന്ധുക്കള്‍

  
backup
December 05 2017 | 03:12 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

മണ്ണിര

മണ്ണുമായി ബന്ധപ്പെട്ട പേരുള്ളതിനാല്‍ മണ്ണിരയെ നമുക്കു മറക്കാന്‍ കഴിയില്ല. കര്‍ഷകന്റെ മിത്രം അഥവാ, കര്‍ഷകന്റെ കലപ്പ എന്നാണല്ലോ പറയാറ്. 508 ഇനം മണ്ണിരകളില്‍ ഏറ്റവും ഭീമനായ നിലമ്പൂര്‍ മണ്ണിര നിലമ്പൂര്‍കാടുകളിലും ചാലിയാര്‍ പുഴയുടെ മേല്‍ പ്രദേശങ്ങളിലും കാണാം.

 

 

കുഴിയാന

കുഴിയാന തുമ്പികളുടെ ലാര്‍വദശയാണ്. മണ്ണില്‍ കുഴികുത്തി ഇരകളെ ചതിയില്‍ വീഴ്ത്തുന്ന കുഴിയാനകളുടെ പ്രവൃത്തി കുട്ടികള്‍ക്കും കൗതുകമുള്ള ഓര്‍മയാണ്. സുന്ദരന്‍ കുഴികളുണ്ടണ്ടാക്കി ഇരയെ വീഴ്ത്തി ശ്വാസം മുട്ടിച്ച്‌കൊന്ന് നീരൂറ്റികുടിക്കുന്നു ഇവ. കുഴിയാനകള്‍ കടങ്കഥകള്‍ക്ക് ഒരുപാടുതവണ വിഷയമായിട്ടുണ്ടണ്ട്. നൂറോളമിനമുണ്ടണ്ടെത്ര ഇവ ഇന്ത്യയില്‍ത്തന്നെ. പഞ്ചാരമണ്ണിനുമേല്‍ ചെമ്മണ്ണിടിച്ച് വീഴ്ത്തി(കുന്നിടിക്കുന്നത്) കുഴിയാനകളുടെ വംശനാശത്തില്‍ കലാശിക്കുന്നുണ്ടണ്ട്.

 

 

പാമ്പുമീനുകള്‍

 

കേരളത്തില്‍ 204 ഇനത്തിലുള്ള ശുദ്ധജല മത്സ്യങ്ങളില്‍ നാലുവിഭാഗമാണ് മണ്ണിനടിയില്‍ കാണുന്ന ഉറവകളില്‍ ജീവിക്കുന്ന പാമ്പുമീനുകള്‍. പെട്ടെന്നു കണ്ടണ്ടാല്‍ കുഞ്ഞുപാമ്പാണ് എന്നു തോന്നുന്ന ഇവര്‍ മോണോപ്ടറസ് ജനുസില്‍പ്പെടുന്നു.

 


ഉറുമ്പുതീനി, ചിലന്തി

 

ഉറുമ്പുതീനി എന്നു വിളിക്കപ്പെടുന്ന ഈനാംപേച്ചിയും മണ്ണിന്റെ ബന്ധുവാണ്. മാളങ്ങളില്‍ പകലുറങ്ങുന്ന ഇക്കൂട്ടര്‍ രാത്രി പുറത്തിറങ്ങി ചിതലുകളും ഉറുമ്പുകളുമുണ്ടണ്ടാക്കിയ പുറ്റുകള്‍ മാന്തിക്കീറി അവയെ ഭക്ഷണമാക്കുന്നു. ശത്രുക്കളെ കണ്ടണ്ടാല്‍ ഒരു പന്തുപോലെ ചുരുണ്ടണ്ടുകൂടാനും ഇവക്കറിയാം.
മണ്ണിനടിയിലെ മാളങ്ങളില്‍ കഴിയുന്ന ചിലന്തിവര്‍ഗവും മണ്ണുമായി ബന്ധപ്പെട്ട ജീവി തന്നെ. മണ്ണില്‍ കുഴിയുണ്ടണ്ടാക്കി മുകളില്‍ വലകെട്ടി ഇരപിടിക്കുന്ന വിരുതന്മാരാണിവ. കൂടാതെ മണ്ണില്‍ നിന്ന്, മുട്ടവിരിഞ്ഞ് പറന്നുയരുന്ന ഈയാംപാറ്റകള്‍ക്കും മണ്ണ്തന്നെ വേണമല്ലോ. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് മണ്ണിലെ ജീവിതങ്ങള്‍.

 

 

മണ്ണില്‍ കുഴിമാന്തുന്ന തവളകള്‍


ജുറാസിക് കാലഘട്ടത്തില്‍ ഭീമാകാരന്മാര്‍ക്കൊപ്പം ജീവിച്ച ആറിനം തവളകള്‍ ഇന്നും മണ്ണിനടിയിലെ ഷഡ്പദങ്ങളെയും മണ്ണിരയെയുമെല്ലാം ഭക്ഷിച്ച് കഴിയുന്നുണ്ടണ്ട്.
മണ്ണില്‍ കുഴിമാന്തിക്കഴിയുന്ന ഇവ മഴക്കാലത്ത് പ്രജന നം നടത്തി വെള്ളത്തില്‍ മുട്ടയിട്ട് മണ്ണിലേക്കുതന്നെമടങ്ങുന്നു. പാതാളത്തവള, ആമത്തവള, ചെങ്കല്‍ത്തവള എന്നിങ്ങനെയെല്ലാം ഇവയെ ശാസ്ത്രജ്ഞന്മാര്‍ പരിചയപ്പെടുത്താറുണ്ടണ്ട്. ഇടുക്കി,വയനാട്, തട്ടേക്കാട്, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളില്‍ ജൂറാസിക് തവളകളെ കണ്ടണ്ടുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago