HOME
DETAILS

അമ്മയില്ലാത്ത ഒരാണ്ട്; രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കാതെ തമിഴ്‌നാട്

  
backup
December 05 2017 | 05:12 AM

national-05-12-17-jayalalitha-death-anniversery

ചെന്നൈ: തമിഴ്മക്കളുടെ അമ്മ വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട്. ഒരു വ്യക്തിയുടെ വിയോഗത്തില്‍ അവസാനിക്കുന്നതല്ല ഒരു നാടിന്റെ ചലനങ്ങള്‍. അനാഥമാവുക എന്ന പദം ആലങ്കാരികമായാണ് പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നത്. ജയലളിതയുടെ വിയോഗം തമിഴിനെ അക്ഷരാര്‍ഥത്തില്‍ തന്നെ അനാഥമാക്കിയെന്നതാണ് സത്യം. ആ മരണം സൃഷ്ടിച്ച ശൂന്യത ഇന്നും അതേ ആഘാതത്തോടെ തുടരുകയാണ് തമിഴ്‌നാട് രാഷട്രീയത്തില്‍. പുരൈട്ച്ചി തലൈവി എന്ന കരുത്തിന്റെ വീഴ്ചക്കു ശേഷം സമാനതകളില്ലാത്ത ദുരന്തമെന്നു പറയാവുന്ന പ്രശ്‌നങ്ങളിലൂടെയാണ് എ.ഐ.എ.ഡി.എം.കെയും തമിഴ്‌നാടും കടന്നു പോയത്. തങ്ങളെ കൈപിടിച്ചു നയിക്കാന്‍ ഒരു നേതാവില്ലല്ലോ എന്ന വേവലാതി വിട്ടൊഴിയുന്നില്ല തമിഴ് മക്കള്‍ക്ക്.

തന്റേടവും ദുരൂഹതയും ഏറെ നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം. ശക്തമായ നിലപാടുകള്‍ അവരെ കരുത്തുറ്റ മുഖ്യമന്ത്രിയാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു ശ്രമവും അവര്‍ വകവെച്ചുകൊടുത്തിരുന്നില്ല. എതിരാളികളെ അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജയലളിതയ്ക്കുള്ള കഴിവ് ഒന്നുവേറെ തന്നെയായിരുന്നു.ഒടുവില്‍ അതിലേറെ ദുരൂഹതകള്‍ ബാക്കി വെച്ച അവര്‍ മരണത്തിലേക്ക് നടന്നു പോയി.

2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്ക് ജയലളിതയുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞവര്‍ ഏറെ. അവരുടെ അളവറ്റ സ്വത്തിലും അവര്‍ ഇട്ടുപോയ സിംഹാസനത്തിലും കണ്ണുനട്ടവരും ഏറെ. അമ്മയുടെ വാത്സല്യത്തേക്കാളേറെ അവരുടെ അവശേഷിപ്പുകള്‍ക്ക് കാതോര്‍ത്തവരായുന്നു അപ്പുറവും ഇപ്പുറവും നിന്നിരുന്നതെന്ന് തെളിയിക്കുന്നതായിരുന്നു മരണശേഷം പാര്‍ട്ടിക്കകത്തുയര്‍ന്ന പൊട്ടിത്തെറികള്‍.

അണ്ണാ ഡി.എം.കെ.എന്ന പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു ജയലളിത. എന്നാല്‍ മരണശേഷം തമിഴ്‌നാട്ടില്‍ രാഷ്ട്രീയപരമായും ഭരണപരമായും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അണ്ണാ ഡി.എം.കെ എന്ന അവരുടെ പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. തോഴിയായി നിന്ന ശശികല ആദ്യം പാര്‍ട്ടിയുടെ തലപ്പത്തേക്കും പിന്നീട് ജയിലിലേക്കും എത്തി. വിശ്വസ്തരായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും തെറ്റിപ്പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. അകറ്റിനിര്‍ത്തിയിരുന്ന ടി.ടി.വി.ദിനകരന്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിലാണ്. മക്കള്‍വാദവുമായും ചിലരെത്തി.

ജയലളിതയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെ മിണ്ടാന്‍പോലും പലര്‍ക്കും ഭയമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതിയാരോപണങ്ങളും പരിഹാസങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ചീഫ്‌സെക്രട്ടറിയുടെ ഓഫീസ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത് ശ്രദ്ധേയമാണ്. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ ഇത്തരമൊരു റെയ്ഡ് ആലോചിക്കാന്‍ പോലുമാവില്ലായിരുന്നു. പേയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ വരെ റെയ്ഡ് നടന്നു.

ഒരു വര്‍ഷമായി നടക്കുന്ന രാഷട്രീയ നാടകങ്ങല്‍ തമിഴ് മക്കളുടെ മനം മടുപ്പിച്ചിട്ടുണ്ടവുമെന്നുറപ്പാണ്. ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പോടെയെങ്കിലും ഈ അണിയറക്കളികള്‍ക്ക് അവസാനമായെങ്കിലോ എന്നൊരു പ്രതീക്ഷയാവാം അവരിലിപ്പോള്‍ ശേഷിക്കുന്നത്. എങ്കിലും ജയലളിതയെന്ന മഹാവൃക്ഷം വീണതോടെ നഷ്ടമായ തണല്‍ നികത്താനാവുന്നതല്ല തമിഴകത്തിന്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  11 days ago