'യെസ് ഐ ആം ഖാന്‍' -ട്രോളര്‍മാര്‍ക്ക് സിനിമാസ്റ്റൈല്‍ മറുപടിയുമായി കുശ്ബു
ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടത്തിനായി യഥാര്‍ഥ നാമം മറച്ചുവെക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി തെന്നിന്ത്യന്‍ നടി കുശ്ബു. തന്റെ പേര് നഖാത്ത് ഖാന്‍ എന്നാണെന്ന് തുറന്നടിച്ചുകൊണ്ടാണ് കുശ്ബു രംഗത്തെത്തിയിരിക്കുന്നത്.
ട്രോളന്‍മാര്‍ എന്നെ കുറിച്ച് ഒരു കണ്ടുപിടിത്തം നടത്തി! എന്റെ പേര് നഖാത് ഖാന്‍ ആണത്രെ..! മണ്ടന്‍മാരെ... എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാനൊരു ഖാന്‍ ആണ്. അതിനെന്താ?. മണ്ടന്‍മാരേ എഴുനേല്‍ക്കൂ..നിങ്ങള്‍ 47 വര്‍ഷം പുറകിലാണ്- കുശ്ബു ട്വിറ്ററില്‍ കുറിച്ചു.
Some trollers have made a discovery about me..my name is #NakhatKhan.. Eureka!!! Fools that's my name given to me by my parents.. AND YES I AM A KHAN..NOW WHAT???late bloomers,wake up..u are 47 yrs late..????
— khushbusundar (@khushsundar) 4 December 2017
ഇതാദ്യമായല്ല എതിരാളികള്‍ മതത്തിന്റെ പേരില്‍ അവരെ അക്രമിക്കുന്നത്. ഒക്ടോബറിലും അവര്‍ക്കെതചിരെ ട്രോളര്‍മാര്‍ രംഗത്തെത്തിയിരുന്നു. അന്നും അവര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.
അല്ലയോ ഭക്തരേ..നിങ്ങള്‍ ശരിക്കും വിഢികള്‍ തന്നെ. എന്റെ പേര് നഖാത്ത് ഖാന്‍ എന്നാണ് ഞാനത് മാറ്റിയിട്ടില്ല. നിങ്ങള്‍ ഇപ്പോഴാണത് കണ്ടു പിടിച്ചത്. ഒരു കാര്യം പറയാതെ വയ്യ. നിങ്ങള്‍ വളരെ പുറകിലാണ്- അന്ന് ട്വീറ്റില്‍ കുശ്ബു പ്രതികരിച്ചു.
സിനിമാസ്റ്റൈലില്‍ പറയുകയാണെങ്കില്‍ യെസ് മൈ നെയിം ഈസ് ഖാന്‍ എന്നാണ് മറ്റൊരു ട്വീറ്റ്.മൈ നെയിം ഈസ് ഖാന്‍. നഖാത് ഖാന്‍. ഞാനൊരു തീവ്രവാദിയല്ല. ഒരു അഭിമാനിയായ ഇന്ത്യന്‍ പൗരനാണ്. ഇന്ത്യ എന്റെ രാജ്യമാണ്- എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Hey bhakts..u guys hve seriously gone nuts..my name is NAKHAT KHAN n I hvnt changed it.. so if u r discovering it now,must say u r too slow?
— khushbusundar (@khushsundar) 24 October 2017
N if u nd mre in a film style,den I say..My name is KHAN..NAKHAT KHAN..AND I AM NOT A TERRORIST BUT A VERY PROUD INDIAN..INDIA IS MY COUNTRY
— khushbusundar (@khushsundar) 24 October 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."