ഇറ്റാലിയന്‍ തീരത്ത് വാട്ടര്‍ സ്പൗട്ട് പ്രതിഭാസം കാമറയില്‍ പതിഞ്ഞപ്പോള്‍
റോം: ഇറ്റാലിയന്‍ തീരത്ത് അപൂര്‍വ്വ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് ( നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച്ചയാണ് വടക്കുപടിഞ്ഞാര്‍ തീരനഗരമായ സാന്‍ റെമോയ്ക്ക് സമീപത്തെ കടലില്‍ വാട്ടര്‍ സ്പൗട്ട് രൂപപ്പെട്ടത്. കടല്‍ത്തീരത്തെത്തിയ ഒട്ടേറെ ആളുകള്‍ അത്യപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
എന്നാല്‍ അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ചുഴലിക്കാറ്റായി മാറുകയും നഗരത്തില്‍ വീശിയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ നേരിയ തോതില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്താണ് വാട്ടര്‍ സ്പൗട്ട്
ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോര്‍പ്പിന്റെ ആകൃതിയില്‍ ഇറങ്ങിവരുന്നതാണ് വാട്ടര്‍ സ്പൗട്ട് അഥവാ നീര്‍ച്ചുഴിസ്തംഭം. മേഘത്തിന്റെ ശക്തി കൂടുമ്പോള്‍ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. സാധാരണ പത്ത് മുതല്‍ ഇരുപത് മിനുറ്റ് വരെയാണ് വാട്ടര്‍ സ്പൗട്ട് കാഴ്ചയുണ്ടാകുക.
നമ്മുടെ നാട്ടില്‍ പഴമക്കാരും മത്സ്യത്തൊഴിലാളികളും ആനക്കാല്‍ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.
Tromba marina a San Remo 1 dicembre 2017 pic.twitter.com/l4qkHL5Cs4
— stefania (@steasdami) 2 December 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."