HOME
DETAILS
MAL
ബഹ്റൈനില്‍ മരിച്ച യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനയച്ചു
backup
December 06 2017 | 01:12 AM
കൊടുങ്ങല്ലൂര്‍: ബഹ്റൈനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മൃതദേഹത്തെ അനുഗമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.
പുല്ലൂറ്റ് ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി (30) യെ ആണ് മനാമയ്ക്ക് സമീപം ഗുദൈബിയയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച ബന്ധുക്കള്‍ ജിനിയെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ചാലക്കുടിക്കാരിയായ സ്ത്രീയെയാണ് തടഞ്ഞുവച്ചത്. പിന്നീട് ഇവരെ പൊലിസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മനാമയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ജിനിയുടെ ഭര്‍ത്താവ് ആന്റണിയുടെ പരാതി പ്രകാരമാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."