ഇതര സംസ്ഥാനങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘം: മന്ത്രി
കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍നിന്ന് രക്ഷപ്പെട്ട് ഇതര സംസ്ഥാനങ്ങളിലെത്തിയ മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഗുജറാത്ത്, കര്‍ണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര , ഗോവ എന്നിവിടങ്ങളിലാണ് രക്ഷപ്പെട്ടവരുള്ളത്. ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കും. തുടര്‍ന്ന് ബോട്ടുകള്‍ക്കുണ്ടായ നാശനഷ്ടം, സാമ്പത്തിക നഷ്ടം എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തും. ഗുജറാത്തില്‍ തീരവികസന കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടി (9846310773), മഹാരാഷ്ട്രയില്‍ നിഫാം ഡയരക്ടര്‍ ഡോ. ദിനേശ് (9400497160, 8547870160), കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ കെ.കെ സതീഷ്‌കുമാര്‍ (9446033895,9496007024), ലക്ഷദ്വീപില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എം.എസ് സാജു (9496007030) എന്നിവരെയാണ് നിയോഗിച്ചത്. ഗുജറാത്തിലെ വെരാവല്‍, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി, കര്‍ണാടകയിലെ മാള്‍പ്പെ, കാര്‍വാര്‍, വാസ്‌കോ പോര്‍ട്ട് തുടങ്ങിയയിടങ്ങളില്‍ സംഘത്തിന്റെ സേവനമുണ്ടാകും.
ഇതര സംസ്ഥാനങ്ങളിലുള്ളവരെ തിരികെയെത്തിക്കുന്നതിന് നേവി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൊച്ചി കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
റവന്യൂ, ആരോഗ്യ വകുപ്പുകളുടെയും കോസ്റ്റല്‍ പൊലിസിന്റെയും നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."