മോദിയുടേത് പൊള്ളയായ വാഗ്ദാനം: ഗുജറാത്തില്‍ മുസ്‌ലിംകള്‍ അവഗണന നേരിടുന്നതായി റിപ്പോര്‍ട്ട്
ഗാന്ധിനഗര്‍: സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവരുമായി സഹകരണം, എല്ലാവര്‍ക്കും വികസനം) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അസംബന്ധമെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഹ്്‌നുമ എന്ന സന്നദ്ധ സംഘടനയാണ് പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനത്തെ വെളിപ്പെടുത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്്‌ലിംകള്‍ ഗുജറാത്തില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ സമാനമായ ഏഴ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക ഗുജറാത്തിലാണ് ഏറ്റവും കുറവെന്ന് റെഹ്‌നുമയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ബജറ്റില്‍ വകയിരുത്തുന്ന തുകയേക്കാള്‍ കുറവാണ് ഗുജറാത്തില്‍.
2017-18ലെ ബജറ്റില്‍ ഗുജറാത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി വകയിരുത്തിയത് 51.44 കോടി രൂപയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും തുക വകയിരുത്തിയത് പ. ബംഗാളാണ്- 3,470.78 കോടി രൂപ. 2015-16 വര്‍ഷത്തെ ബജറ്റില്‍ 845.02 കോടിയാണ് കര്‍ണാടക വകയിരുത്തിയിരുന്നത്. എന്നാല്‍ 2017-18 വര്‍ഷത്തില്‍ അവര്‍ 2199.94 കോടിയായി ഇത് വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബജറ്റുകളിലും ഏറ്റവും കുറഞ്ഞ തുകയാണ് ഗുജറാത്ത് വകയിരുത്തിയിരുന്നത്. മൊത്തം ബജറ്റ് തുകയുടെ 0.029 ശതമാനം മാത്രം ഗുജറാത്ത് വകയിരുത്തുമ്പോള്‍ ബംഗാള്‍ 1.9 ശതമാനമാണ് മുസ്‌ലിം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."