HOME
DETAILS
MAL
കശ്മിര് താഴ്്വര സമാധാനത്തിലേക്ക് വരുന്നതായി സൈനിക മേധാവി
backup
December 06 2017 | 01:12 AM
ശ്രീനഗര്‍: കശ്മിര് താഴ്്വര സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതേസമയം സൈനിക നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ സംസ്ഥാനത്ത് കാര്യമായ രീതിയിലുള്ള പ്രശ്നങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. എന്നാല്‍ ഓപ്പറേഷന് കശ്മിര് അവസാനിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2010 മുതല്‍ 200 ഭീകരരെയാണ് സൈനിക നടപടിക്കിടയില്‍ കൊലപ്പെടുത്തിയത്. കശ്മിരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് അയല്‍ രാജ്യമാണെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ ശ്രീഗംഗാ നഗര്‍ ജില്ലയിലെ സൈനിക കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."