HOME
DETAILS

ഓഖി മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തോട് അടുത്തു; തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

  
backup
December 06 2017 | 01:12 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

മുംബൈ: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വന്‍നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റ് മഹാരാഷ്ട്ര തീരത്തോടടുത്തു. മുംബൈ തീരത്തു നിന്ന് 300 കി.മീറ്റര്‍ പടിഞ്ഞാറുമാറി കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തുടരുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ മുംബൈ ഉള്‍പ്പെടെയുള്ള തീരമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. മുംബൈ, സിന്ധുദുര്‍ഗ, താനെ, റായ്ഗഡ്, പല്‍ഗാര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയതെന്ന് മന്ത്രി വിനോദ് താവ്‌ദെ അറിയിച്ചു. മഹാരാഷ്ട്രക്കുപുറമെ ഗുജറാത്തിലും ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി എല്ലാ തരത്തിലുള്ള മുന്‍കരുതലുകളോടെയുമാണ് ട്രെയിന്‍ സര്‍വിസ് നടത്തുന്നതെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതിനിടെ, റായ്ഗഡില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ബീച്ച് സന്ദര്‍ശനത്തിന് പൊലിസ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴതുടരുന്ന ഗുജറാത്തില്‍ മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. തീരമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മോര്‍ബി, ധരങ്ധര, സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അടക്കമുള്ള നേതാക്കളുടെ സൗരാഷ്ട്ര തീരമേഖലയോടു ചേര്‍ന്ന രാജുല, മാഹുവ, സിഹോര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി.
ജനങ്ങള്‍ രാത്രിയില്‍ പുറത്തിറങ്ങരുതെന്നും കുടിലുകളില്‍ കഴിയുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും സൂറത്ത് ജില്ലാ കലക്ടര്‍ മഹേന്ദ്ര പട്ടേല്‍ നിര്‍ദേശിച്ചു. സൂറത്ത്, സൗരാഷ്ട്ര എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ രംഗത്തിറക്കിയിട്ടുണ്ട്. നാലുദിവസം കൂടി ഗുജറാത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വല്‍സദ്, സൂറത്ത്, നവ്‌സാരി, ബറൂച്ച്. ദാങ്, താപി, അംറേലി, ഗിര്‍-സോനാത്ത്, ബാവ്‌നഗര്‍ ജില്ലകളില്‍ ഇന്നലെ കനത്തമഴയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago