ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം അപകടാവസ്ഥയില്‍: ആംനസ്റ്റി
ന്യൂഡല്‍ഹി: മധ്യമ പ്രവര്‍ത്തനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും കൂടുതല്‍ ഭീതീതമായ രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍.
ആഗോള തലത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍. ഭൂസംരക്ഷണ പ്രവര്‍ത്തകര്‍, മതന്യൂനപക്ഷങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ വലിയതോതിലാണ് ഇന്ത്യയില്‍ ആക്രമണത്തിന് ഇരയാകുന്നതെന്നാണ് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷമുള്ള രാജ്യങ്ങളായ ബ്രസീല്‍, കൊളമ്പിയ, ഫിലിപ്പൈന്‍സ്, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെയും സ്ഥാനം. 1998 മുതല്‍ 2016 വരെ ഇന്ത്യയില്‍ 3,500 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016ല്‍ മാത്രം 216 പേരാണ് കൊല്ലപ്പെട്ടത്. 2015ല്‍ 156 പേരും 2014ല്‍ 136ഉം മനുഷ്യാവകാശ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2016ല്‍ 48 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."