ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍: ഇന്ത്യ- ബെല്‍ജിയം ക്വാര്‍ട്ടര്‍
ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ- ബെല്‍ജിയം ക്വാര്‍ട്ടര്‍. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. അവസാന പോരാട്ടത്തില്‍ ബെല്‍ജിയം 3-0ത്തിന് ഹോളണ്ടിനെ കീഴടക്കി.
മറ്റൊരു മത്സരത്തില്‍ സ്പെയിന് 2-1ന് ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്തു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്ജന്റീനയുമായും സ്പെയിന് ആസ്ത്രേലിയയുമായും ജര്‍മനി ഹോളണ്ടുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്ന് പോരട്ടങ്ങളും വിജയിച്ചാണ് ബെല്‍ജിയം എത്തുന്നത്. മൂന്ന് മത്സരങ്ങളും ജയിച്ച ഏക ടീമും അവര്‍ തന്നെ.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ- ആസ്ത്രേലിയയെ 1-1ന് സമനിലയില്‍ തളച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 3-2ന് പൊരുതി തോറ്റു. മൂന്നാം പോരാട്ടത്തില്‍ ജര്‍മനിയോട് 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സ്പെയിന്- ആസ്ത്രേലിയയുമായും ഇന്ത്യ- ബെല്‍ജിയവുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."