ജി.സി.സി ഉച്ചകോടിക്ക് കുവൈത്തില്‍ തുടക്കം
റിയാദ്: അറബ് ലോകത്തെ പ്രതിസന്ധികള്‍ക്കിടെ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് തുടക്കമായി. സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയുടെ 38-ാമത് ഉച്ചകോടിയാണ് കുവൈത്തില്‍ നടക്കുന്നത്. ഖത്തര്‍ പ്രതിസന്ധിയടക്കം മേഖലയെ ഏറെ പിടിച്ചുലച്ച പ്രശ്‌നങ്ങള്‍ക്ക് നേതാക്കള്‍ കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഉച്ചകോടി കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അഹ്മദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ആറുമാസം ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോയതെന്നും എന്നാല്‍, തങ്ങളുടെ ക്ഷണം സ്വീകരിച്ച് ഒരുമിച്ചിരിക്കാന്‍ നേതാക്കള്‍ കാണിച്ച മനസിനു നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഉച്ചകോടിയുടെ മുന്നോടിയായി നടന്ന അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഗള്‍ഫ് ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കണമെന്നും ഒന്നിച്ചുമുന്നേറണമെന്നുമുള്ള സന്ദേശമാണ് കുവൈത്ത് മുന്നോട്ടുവച്ചത്. 1990ലെ ഇറാഖ് അധിനിവേശകാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ കുവൈത്തിനു നല്‍കിയ പിന്തുണയെ അനുസ്മരിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ഇതുപോലുള്ള വെല്ലുവിളികളില്‍നിന്നു മേഖലയെ രക്ഷിക്കാന്‍ രാജ്യങ്ങള്‍ ഒരുമിച്ചുനില്‍ക്കേണ്ടണ്ട സമയമാണിതെന്നും വ്യക്തമാക്കി.
അതേസമയം, നേരത്തെ കരുതിയതില്‍നിന്നു വ്യത്യസ്തമായി സഊദി, ബഹ്‌റൈന്‍ നേതാക്കളും ഉച്ചകോടിക്കെത്തിയെങ്കിലും പ്രതിസന്ധി കുറയുമെന്ന പ്രതീക്ഷയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ രണ്ടണ്ടു ദിവസത്തെ ഉച്ചകോടി വെട്ടിച്ചുരുക്കി ഒരു ദിവസത്തിനുള്ളില്‍ തന്നെ തീര്‍ക്കാനുള്ള നടപടികളാണു നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിക്കു തൊട്ടു മുന്‍പ് സഊദിയും യു.എ.ഇയും തമ്മിലുണ്ടണ്ടാക്കിയ പുതിയ സഖ്യ പ്രഖ്യാപനമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചകോടിക്ക് സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഉന്നത വൃത്തങ്ങളെ അയക്കാത്തതിലും അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.
പുതിയ സഖ്യവുമായി
സഊദിയും യു.എ.ഇയും
റിയാദ്: ജി.സി.സി സഖ്യത്തിനു പുറമെ പുതിയ സഖ്യവുമായി സഊദിയും യു.എ.ഇയും രംഗത്ത്. ജി.സി.സി ഉച്ചകോടി തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് പുതിയ സഖ്യം പ്രഖ്യാപിച്ചത്. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കാനും ഒരുമിച്ചു മുന്നേറാനും ലക്ഷ്യമിട്ടുള്ളതാണു പുതിയ സഖ്യമെന്ന് യു.എ.ഇ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സഖ്യത്തിന് യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കിയതായും അബൂദബി കിരീടാവകാശിയും യു.എ.ഇ ആംഡ് ഫോഴ്‌സ് സുപ്രിം കമാണ്ടന്‍ഡറുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ചെയര്‍മാനായി നിയമിച്ചതായും ദേശീയ ഏജന്‍സി വാം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."