വനിതാവത്കരണം; നിയമനടപടികള്‍ കര്‍ശനമാക്കി തൊഴില്‍ വകുപ്പ്
ജിദ്ദ: സഊദിഅറേബ്യയില്‍ നടപ്പിലാക്കുന്ന വനിതാവല്‍കരണത്തിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വന്നതോടെ നിയമനടപടികള്‍ കര്‍ശനമാക്കി. വനിതാവല്‍കരണത്തിന്റെ 72 ശതമാനമാണ് ഇതുവരെ സഊദിയില്‍ പൂര്‍ത്തിയായത്. നവംബറിലാണ് സഊദിയില്‍ വനിതാവല്‍കരണം പ്രാബല്യത്തിലായത്.
ഏറ്റവും അധികം നിയമലംഘനം നടന്നതായി കണ്ടെത്തിയത് മക്ക പ്രവിശ്യയിലാണെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഖാലിദ് അബല്‍ ഖൈലാണ് പറഞ്ഞു. 1905 കേസുകളവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 4730 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സ്വദേശികള്‍ക്ക് നീക്കി വെച്ച തസ്തികയില്‍ വിദേശികളെ നിയമിച്ചതാണ് 1101 കേസുകളും. വനിതാ ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസുകളുണ്ട്.
4696 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. പതിനാറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനകം വനിതാവക്തരണം പൂര്‍ത്തിയാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് 6300 സ്ഥാപനങ്ങളാണ്. മൊബൈല്‍ ഓഫീസുകളുപയോഗിച്ചാണ് പരിശോധന. റിയാദില്‍ 184 സ്ഥാപനങ്ങള്ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. 13 പേരെ അറസ്റ്റും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."